കണ്ണൂരിൽ വൻ മയക്കുമരുന്ന് വേട്ട; ഒരു കോടി രൂപയുടെ എം.ഡി.എം.എയുമായി ദമ്പതികൾ അറസ്റ്റിൽ


കണ്ണൂരിൽ വൻ മയക്കുമരുന്ന് വേട്ട കോയ്യോട് സ്വദേശികളായ ദമ്പതികളാണ് ഒരു കോടിയോളം രൂപ വിലവരുന്ന എം.ഡി.എം.എയുമായി അറസ്റ്റിലായത്. കണ്ണൂർ പ്ലാസ ജംഗ്ഷനിൽ നിന്നാണ് കണ്ണൂർ സി.ഐ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിലുള്ള സംഘo മയക്കുമരുന്നുകൾ പിടിച്ചെടുത്തത്. രണ്ട് പേരെയും കസ്റ്റഡിയിലെടുത്തു. കോയ്യോട് സ്വദേശി ചാലിൽ ടി.വി. അഫ്സൽ, ഇയാളുടെ ഭാര്യ കാപ്പാട് സ്വദേശിനി ടി.സി.ബൽക്കിസ് എന്നിവരുമാണ് കസ്റ്റഡിയിൽ ഉള്ളത്. ജില്ലയിലെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടകളിൽ ഒന്നാണ് ഇതാണെന്ന് പോലീസ് വ്യക്തമാക്കി.

Post a Comment

Previous Post Next Post

Join Whatsapp

Advertisement