കോഴിക്കോട്: ബാലുശ്ശേരി കരുമലയിൽ യുവാവിനെയും പത്താം ക്ലാസ് വിദ്യാർഥിനിയെയും മരിച്ചനിലയിൽ കണ്ടെത്തി. കരുമല സ്വദേശി അഭിനവി(19)നെയും അണ്ടോണ സ്വദേശിനിയായ താമരശേരി അണ്ടോണ സ്വദേശി ശ്രീലക്ഷ്മി(15)യെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
പെൺകുട്ടിയെ ബുധനാഴ്ച രാവിലെ മുതൽ വീട്ടിൽനിന്ന് കാണാതായിരുന്നു. തുടർന്ന് വീട്ടുകാർ നടത്തിയ അന്വേഷണത്തിൽ വീട് വിട്ടിറങ്ങിയ പെൺകുട്ടി അഭിനവിന്റെ വീട്ടിലുണ്ടെന്ന വിവരം ലഭിക്കുകയും ഇവിടേക്ക് അന്വേഷിച്ചെത്തുകയും ചെയ്തു. ഇതോടെ യുവാവും പെൺകുട്ടിയും ആരുംകാണാതെ വീട്ടിൽനിന്നിറങ്ങി സമീപത്തെ കുന്നിന് മുകളിലേക്ക് പോവുകയായിരുന്നു. ഇവിടെവെച്ചാണ് ഇരുവരും തൂങ്ങിമരിച്ചത്. പെൺകുട്ടിയുടെ ചുരിദാറിന്റെ ഷാൾ മരത്തിൽ കെട്ടി കുരുക്കുണ്ടാക്കിയാണ് രണ്ടുപേരും ജീവനൊടുക്കിയത്.

Post a Comment