വ്യാപാരി വ്യവസായി സമിതി കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്തിൽ ജില്ലയിലെ വ്യാപാരികൾക്കായി നടപ്പിലാക്കുന്ന വ്യാപാരി മിത്രയുടെ ലൊഗൊ കേരളാ ക്ലേസ്&സിറാമിക് ചെയർമാൻ TV രാജേഷ് പ്രകാശനം ചെയ്തു
മരണപെടുന്ന വ്യാപാരികളുടെ കുടുംബത്തിനുള്ള സാമ്പത്തിക സഹായം രോഗം മൂലം കഷ്ടതഅനുഭവിക്കുന്ന വ്യാപരികൾക്കുള്ള സാമ്പത്തിക സഹായം,പ്രകൃതി ദുരന്തത്തിലോ മറ്റോ ഉണ്ടാവുന്ന വ്യാപാരസ്ഥാപനങ്ങളിലെ നഷ്ടങ്ങൾക്കും സഹായം എന്നിങ്ങനെ വ്യപാരികൾക്കായി നിരവധിയായ ക്ഷേമപ്രവർത്തങ്ങളാണ് വ്യാപാരി മിത്രയിലൂടെ നടപ്പിലാക്കാൻ പോകുന്നത്.
പിലാത്തറ വ്യാപാരിമന്ദിരത്തിൽ നടന്ന ചടങ്ങിൽ വ്യാപാരി വ്യവസായി സമിതി ജില്ലാ സിക്രട്ടറി പിഎം സുഗുണൻ,കെ വി ഉണ്ണികൃഷ്ണൻ,പി വിജയൻ,എന്നിവർ സംസാരിച്ചു.

Post a Comment