കണ്ണൂര്‍ കയാക്കത്തോണ്‍ 2022ലേക്ക് രജിസ്റ്റർ ചെയ്യാം


കണ്ണൂരിന്റെ കണ്ടല്‍സമൃദ്ധിയെ കണ്ടറിഞ്ഞ്, ഓളപ്പരപ്പിലൂടെയൊരു സാഹസിക യാത്ര. പുഴയുടെ സൗന്ദര്യവും കണ്ടലിന്റെ വന്യതയും ഒരുപോലെ ആസ്വാദ്യകരമാകുന്ന കണ്ണൂര്‍ കയാക്കത്തോണ്‍ 2022ലേക്ക് സ്വാഗതം .

കണ്ണൂരിലെ രണ്ട് സുപ്രധാന കേന്ദ്രങ്ങളായ
പറശ്ശിനി ബോട്ട് ടെര്‍മിനലിൽ നിന്നാരംഭിച്ച് അഴീക്കോട്‌ അഴീക്കല്‍ പോര്‍ട്ടിൽ അവസാനിക്കുന്ന 11 കിലോ മീറ്റര്‍ ദൂരമുള്ള നാഷണൽ ലെവൽ കയാക്കിങ്ങ് മത്സരമാണ് സംഘടിപ്പിക്കുന്നത്.

ഏപ്രിൽ 24 ന് നടക്കുന്ന കണ്ണൂര്‍ കയാക്കത്തോണ്‍ 2022ൽ സിംഗിള്‍ കയാക്കിങ്ങ്, ഡബിള്‍ കയാക്കിങ്ങ് എന്നീ വിഭാഗങ്ങളിലാണ് മത്സരം നടക്കുന്നത്. സിംഗിള്‍ കയാക്കുകളില്‍ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പ്രത്യേകം മത്സരം ഉണ്ടായിരിക്കും. ഡബിള്‍ കയാക്കുകളില്‍ പുരുഷന്മാര്‍, സ്ത്രീകള്‍ എന്നീ കാറ്റഗറിയിലും പുരുഷന്മാരും സ്ത്രീകളും അടങ്ങുന്ന മിക്‌സിഡ് കാറ്റഗറിയിലും പ്രത്യേകം മല്‍സരം ഉണ്ടാകും. രജിസ്റ്റർ ചെയ്യുന്നതിനായി Dtpckannur.com/kayakathon വെബ്സൈറ്റ് സന്ദർശിക്കുക.

ഒന്നാമതെത്തുന്ന ടീമിന് 50,000 രൂപയും വ്യക്തിഗത മത്സരത്തില്‍ ഒന്നാം സ്ഥാനത്തിന് 25000രൂപയും രണ്ടാം സ്ഥാനത്തിന് 15000 രൂപയും സമ്മാനത്തുകയായി ലഭിക്കും.
ഓളങ്ങളെ വകച്ചുമാറ്റി കുതിച്ചു മുന്നേറാന്‍ മുഴുവന്‍ കയാക്കിങ്ങ് പ്രേമികളെയും സ്വാഗതം ചെയ്യുന്നു.


Post a Comment

Previous Post Next Post

Join Whatsapp

Advertisement