സിപിഐ എം 23-ാം പാർടി കോൺഗ്രസ് വിളംബരം ചെയ്‌തുള്ള റെഡ് ഫ്‌ളാഗ് ഡേ 23 കിലോമീറ്റർ നീളത്തിൽ സംഘടിപ്പിച്ചു. ദേശീയപാതയിൽ തലശേരി ജവഹർഘട്ടിൽ നിന്നും കണ്ണൂർ കാൽടെക്‌സിലെ എകെജി പ്രതിമവരെ തുടർച്ചയായി ചെങ്കൊടി ഉയർത്തിപ്പിടിച്ചാണ് ഫ്ലാഗ് ഡേ സംഘടിപ്പിച്ചത്. ജവഹർഘട്ടിൽ സിപിഐ എം സംസ്ഥാന സെക്രട്ടറി സ. കോടിയേരി ബാലകൃഷ്‌ണൻ ഫ്ലാഗ് ഡേ പ്രഖ്യാപനം നടത്തി. എകെജി സ്‌ക്വയറിൽ കേന്ദ്രകമ്മിറ്റിയംഗങ്ങളായ സ. ഇ പി ജയരാജൻ, സ. എം വി ഗോവിന്ദൻ തുടങ്ങിയവർ പങ്കെടുക്കുത്തു.

Post a Comment