കനത്ത ചൂടിൽ വെന്തുരുകി ഉത്തരേന്ത്യ; മൂന്ന് സംസ്ഥാനങ്ങളിൽ ഓറഞ്ച് അലേർട്ട്


കനത്ത ചൂടിൽ വെന്തുരുകി ഉത്തരേന്ത്യ .ഉഷ്ണതരംഗം രൂക്ഷമാകുന്ന ഡൽഹി ,രാജസ്ഥാൻ അടക്കമുള്ള സംസ്ഥാനങ്ങളിൽ താപനില റെക്കോർഡ് കടന്നേക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.ഓറഞ്ച്, യെല്ലോ അലർട്ടിലാണ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ .

12 വർഷത്തിനിടയിൽ രേഖപ്പെടുത്തുന്ന ഏറ്റവും കനത്ത ചൂടിലാണ് ഡൽഹി. 44 ഡിഗ്രി സെൽഷ്യസ് വരെ എത്തി ഇന്നത്തെ താപനില. 2010 ൽ 43.7 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിതാണ് ഏപ്രിൽ മാസത്തെ ഇതുവരെയുളള റെക്കോർഡ് ചൂട്. ഉച്ച സമയങ്ങളിൽ ആളുകൾ പുറത്തിറങ്ങുന്നത് കുറയ്ക്കണമെന്നാണ് നിർദേശം.

ചൂട് കനത്തതോടെ യെല്ലോ അലേർട്ടിലാണ് ഡൽഹി .ഡൽഹിയിൽ ഈ ആഴ്ച മുഴുവൻ പൊടിക്കാറ്റും , ഉഷ്ണതരംഗവും അനുഭവപ്പെടും. രാജസ്ഥാൻ, മധ്യപ്രദേശ്, മഹാരാഷ്ട്രയിലെ വിദർഭ മേഖലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു.രണ്ട് ഡിഗ്രി വരെ ഉയർന്ന് അടുത്ത നാലു ദിവസം കൂടി ചൂട് കനക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

 പഞ്ചാബ്, ഹരിയാന, ഒഡീഷ , ഉത്തർപ്രദേശ് സംസ്ഥാനങ്ങളിലും ചൂട് അതിശക്തമാണ്.വിവിധ സംസ്ഥാനങ്ങളിൽ സ്‌കൂളുകൾക്ക് അവധിയും പ്രഖ്യാപിച്ചു.

Post a Comment

Previous Post Next Post

Join Whatsapp

Advertisement