കേരളത്തിന്റെ ആദ്യ സന്തോഷ് ട്രോഫി ജേതാവ് ബി. ദേവാനന്ദ് അന്തരിച്ചു



കൊച്ചി: കേരളം ആദ്യമായി സന്തോഷ് ട്രോഫി നേടിയ 1973-ലെ ടീമിലുണ്ടായിരുന്ന ബി. ദേവാനന്ദ് (71) അന്തരിച്ചു. തൃപ്പൂണിത്തുറ കരിങ്ങാച്ചിറയിലെ അപ്പാർട്ട്മെന്റിൽ ഇന്ന് രാവിലെ പത്ത് മണിയോടെയാണ് അന്ത്യം. കാൽ മുറിച്ചുമാറ്റൽ ശസത്രക്രിയക്ക് ശേഷം വിശ്രമത്തിലിരിക്കെയാണ് മരണം. ദിവസങ്ങൾക്ക് മുമ്പ് കളമശ്ശേരി മെഡിക്കൽ കോളേജിൽ വെച്ചാണ് ദേവാനന്ദിന്റെ കാൽ മുറിച്ചുമാറ്റിയത്


ധമനികളിലെ രക്തയോട്ടം കുറഞ്ഞു സംഭവിക്കുന്ന ലിംബ് ഇസ്കീമിയ എന്ന രോഗമാണ് ദേവാനന്ദിനെ പിടികൂടിയത്. ഇൻഫെക്ഷൻ സാധ്യതകൂടിയതോടെ ഇടതുകാൽ മുട്ടിനുമുകളിൽവെച്ച് മുറിച്ചുനീക്കാൻ ഡോക്ടർമാർ നിർദേശിക്കുകയായിരുന്നു.
കാലിക്കറ്റ് സർവകലാശാലയ്ക്കും കേരളത്തിനും മുംബൈ ടാറ്റ ടീമിനും ഇന്ത്യൻ യൂത്ത് ടീമിനും വേണ്ടിയൊക്കെ കളിച്ചിട്ടുള്ള ദേവാനന്ദിന് ഏറ്റവും പ്രിയപ്പെട്ട വിജയം 1973-ലെ സന്തോഷ് ട്രോഫി കിരീടമാണ്. ലെഫ്റ്റ് സ്റ്റോപ്പർ ബാക്ക് പൊസിഷനിലാണ് കളിച്ചിരുന്നത്. ഭാര്യ:ഷമ



Post a Comment

Previous Post Next Post

Join Whatsapp

Advertisement