ചെറുകുന്ന് തറ കുടുംബാരോഗ്യകേന്ദ്രത്തിന് ദേശീയ അംഗീകാരം



ചെറുകുന്ന് തറ കുടുംബാരോഗ്യ കേന്ദ്രത്തിന് കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിന്റെ നാഷണൽ ക്വാളിറ്റി അഷ്വറൻസ് സർട്ടിഫിക്കേഷൻ (എൻക്യുഎ എസ്) അംഗീകാരം. കൊവിഡ് പ്രതിസന്ധിക്കു ശേഷം പരിശോധനാ സംഘം നേരിട്ട് നടത്തിയ വിലയിരുത്തലിനെ തുടർന്നാണ് അംഗീകാരം.മാർച്ച് 25, 26 തീയ്യതികളിൽ നടന്ന പരിശോധനയിൽ 89 ശതമാനം മാർക്കാണ് കുടുംബാരോഗ്യ കേന്ദ്രത്തിന് ലഭിച്ചത്.മൂന്ന് വർഷത്തേക്കാണ് അംഗീകാരം. രണ്ട് ലക്ഷം രൂപ വീതമാണ് ഓരോ വർഷവും ലഭിക്കുക. എല്ലാ വർഷവും സംസ്ഥാന വിലയിരുത്തൽ സംഘം ഗുണനിലവാരം പരിശോധിച്ച ശേഷമാണ് തുക അനുവദിക്കുക. ഇതോടെ ജില്ലയിൽ എൻ ക്യു എ എസ് അംഗീകാരം ലഭിച്ച സ്ഥാപനങ്ങളുടെ എണ്ണം 26 ആയി. ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ സ്ഥാപനങ്ങൾക്ക് എൻ ക്യു എ എസ് അംഗീകാരം ലഭിച്ച ജില്ലയും കണ്ണൂരാണ്. ദേശീയ ആരോഗ്യ പരിപാടി, ജനറൽ അഡ്മിനിസ്‌ട്രേഷൻ, ഒപി ലാബ് എന്നീ വിഭാഗങ്ങളിലായി രോഗികൾക്കുള്ള മികച്ച സേവനങ്ങൾ, ഭൗതിക സാഹചര്യം, ജീവനക്കാരുടെ കാര്യക്ഷമത, മരുന്നുകളുടെ ലഭ്യതയും വിതരണവും, ക്ലിനിക്കൽ സേവനങ്ങൾ, രോഗീസൗഹൃദം, പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ, മാതൃ- ശിശു ആരോഗ്യം, ജീവിത ശൈലി രോഗ നിയന്ത്രണം, പ്രതിരോധ കുത്തിവെപ്പ് സേവനങ്ങൾ തുടങ്ങിയവയെ അടിസ്ഥാനമാക്കി 3500 പോയിന്റുകൾ വിലയിരുത്തിയാണ് ദേശീയ ഗുണമേന്മ അംഗീകാരം നൽകുന്നത്.

Post a Comment

Previous Post Next Post

Join Whatsapp

Advertisement