കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് സുപ്രീം കോടതിയില്‍ തിരിച്ചടി


കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് സുപ്രീം കോടതിയില്‍ തിരിച്ചടി. സിറോ മലബാര്‍ സഭയുടെ ഭൂമിയിടപാടില്‍ കൈമാറിയത് സര്‍ക്കാര്‍ ഭൂമിയാണോയെന്ന് അന്വേഷിക്കാന്‍ നിര്‍ദേശിച്ച ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്ന ഹര്‍ജി സുപ്രീം കോടതി തള്ളി.ഈ ഘട്ടത്തില്‍ അന്വേഷണം സ്റ്റേ ചെയ്യാനാകില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ഭൂമിയിടപാടുമായി ബന്ധപ്പെട്ട് കാക്കനാട് മജിസ്ട്രേറ്റ് കോടതിയിലെ നടപടികളിലും സുപ്രീംകോടതി ഇടപെട്ടില്ല.
സംശയത്തിന്റെ മാത്രം അടിസ്ഥാനത്തില്‍ പള്ളിവക സ്വത്തുക്കള്‍ സംബന്ധിച്ച് അന്വേഷണത്തിന് ഉത്തരവിടാന്‍ ഹൈക്കോടതിക്ക് അധികാരമില്ലെന്നും ഭൂമിയിടപാടുമായി ബന്ധപ്പെട്ട് കാക്കനാട് മജിസ്‌ട്രേറ്റ് കോടതിയലുള്ള കേസുകളിലെ നടപടികള്‍ സ്റ്റേ ചെയ്യണമെന്നും ആവശ്യപ്പെട്ട് കൊണ്ടുള്ള ഹര്‍ജിയാണ് സുപ്രീം കോടതി തള്ളിയത്. ജസ്റ്റിസ് ദിനേഷ് മഹേശ്വരി അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

Post a Comment

Previous Post Next Post

Join Whatsapp

Advertisement