സംസ്ഥാനത്ത് ഇടിമിന്നല്‍ മുന്നറിയിപ്പ്;കണ്ണൂരിൽ ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത


തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇന്ന് മുതല്‍ നാല് ദിവസം ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയെന്ന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.ഇടിമിന്നല്‍ മുന്നറിയിപ്പും കേന്ദ്ര കാലാവസ്ഥ വകുപ്പ് നല്‍കുന്നു. 2022 ഏപ്രില്‍ 03 മുതല്‍ 07 വരെ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്. വിവിധ കാലാവസ്ഥാ മോഡലുകളും സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ മഴ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

മധ്യ തെക്കന്‍ കേരളത്തില്‍ പ്രത്യേകിച്ച് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്നും, മലപ്പുറം പാലക്കാട് ജില്ലകളില്‍ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്നും വിവിധ മോഡലുകള്‍ ചൂണ്ടിക്കാട്ടുന്നു. സ്വകാര്യ കാലാവസ്ഥ ഏജന്‍സിയായി ഐബിഎം മധ്യ തെക്കന്‍ കേരളത്തിലും കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലും ഇന്ന് ഒറ്റപ്പെട്ട മഴ സാധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടുന്നു.ഇടിമിന്നല്‍ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ മുന്‍ കരുതല്‍ കാര്യമായി പാലിക്കണണെന്നും അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു.

Post a Comment

Previous Post Next Post

Join Whatsapp

Advertisement