പോളിയോ അടക്കമുള്ള സൗജന്യ വാക്സിനുകൾ ഇനി സ്വകാര്യ ആശുപത്രികളിലും


സർക്കാർ ആശുപത്രികൾ മുഖേന കുട്ടികൾക്ക് നൽകുന്ന വാക്സിനുകൾ ഇനിമുതൽ സ്വകാര്യ ആശുപത്രികളിലും സൗജന്യമായി ലഭിക്കും. ദേശീയ സൗജന്യ വാക്സിൻ കാമ്പയിന്റെ ഭാഗമായി നൽകുന്ന പോളിയോ, പെന്റാവാക്‌സിൻ, ബി.സി.ജി., റൊട്ടാവൈറൽ വാക്‌സിൻ, മീസിൽസ് തുടങ്ങിയ പ്രതിരോധ മരുന്നുകളാണ് ലഭിക്കുക.

പ്രസവംനടക്കുന്ന എല്ലാ സ്വകാര്യ ആശുപത്രികളുടെയും പട്ടിക ശേഖരിച്ച് അവർക്കാവശ്യമായ വാക്സിൻ അതത് സർക്കാർ ആശുപത്രി മെഡിക്കൽ ഓഫീസർമാർ നൽകും. സർക്കാർ നിർദേശപ്രകാരമുള്ള ശീതീകരണ സംവിധാനവും മാനദണ്ഡങ്ങളും പാലിച്ച് വാക്സിൻ നൽകാനുള്ള ചുമതല അതത് മെഡിക്കൽ ഓഫീസർമാർക്ക് നൽകിക്കൊണ്ട് ജില്ലാ മെഡിക്കൽ ഓഫീസർമാരാണ് ഉത്തരവിറക്കിയിട്ടുള്ളത്

Post a Comment

Previous Post Next Post

Join Whatsapp

Advertisement