INTUC കോണ്ഗ്രസിന്റെ പോഷക സംഘടനയല്ലെന്ന നിലപാട് ആവര്ത്തിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്. പോഷക സംഘടനയെന്ന സ്റ്റാറ്റസ് അല്ല ഐ എന് ടി യു സിക്കുള്ളത്. കോണ്ഗ്രസിന്റെ അവിഭാജ്യ ഘടകമാണ് ഐ എന് ടി യു സി എന്നതില് തര്ക്കമില്ല. അവിഭാജ്യ ഘടകവും പോഷക സംഘടനയും തമ്മില് വ്യത്യാസമുണ്ട്. ഐ എന് ടി യു സിയെ താന് തള്ളിപ്പറഞ്ഞിട്ടില്ലെന്നും വി ഡി സതീശന് വ്യക്തമാക്കി.
ചങ്ങനാശ്ശേരിയിലെ ഐ എന് ടി യു സി പ്രതിഷേധത്തിനു പിന്നില് കുത്തിത്തിരിപ്പ് സംഘമാണെന്നും വാര്ത്തകള് സൃഷ്ടിക്കുകയാണ് അവരുടെ ലക്ഷ്യമെന്നും അവർക്കെതിരെ പാർട്ടി അന്വേഷച്ച് നടപടിയെടുക്കുമെന്നും സതീശന് പറഞ്ഞു. NCP നേതാവ് മാണി സി കാപ്പനുമായി ഫോണില് സംസാരിച്ചുവെന്നും അടുത്ത ദിവസം നേരില് കാണുമെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു

Post a Comment