മൈസൂരു: കളിക്കുന്നതിനിടെ ഉന്തുവണ്ടിയിലെ ഐസ്ക്രീം പെട്ടിയിൽ ഒളിച്ചിരുന്ന രണ്ട് പെൺകുട്ടികൾ ശ്വാസംമുട്ടി മരിച്ചു. മൈസൂരു നഞ്ചൻഗോഡിലെ മസാഗെ ഗ്രാമത്തിൽ ബുധനാഴ്ച രാവിലെയായിരുന്നു ദാരുണസംഭവം. കാവ്യ നായക് (അഞ്ച്), ഭാഗ്യ നായക (11) എന്നിവരാണ് മരിച്ചത്.
ബുധനാഴ്ച രാവിലെ ഗ്രാമത്തിലെ മറ്റുകുട്ടികൾക്കൊപ്പം ഒളിച്ചുകളിക്കുകയായിരുന്നു ഇരുവരും. അവിടെയുണ്ടായിരുന്ന ഒരു ഉന്തുവണ്ടിയിലെ ഐസ്ക്രീം പെട്ടിയിലാണ് ഇരുവരും ഒളിച്ചിരുന്നത്. പെട്ടിക്കുള്ളിൽ കയറിയ കുട്ടികൾ പുറത്തിറങ്ങാൻ കഴിയാതെ ശ്വാസംമുട്ടി മരിക്കുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. ഇരുവരും ഐസ്ക്രീം പെട്ടിക്കുള്ളിൽ കയറിയത് ഒപ്പം കളിച്ചിരുന്ന മറ്റുകുട്ടികൾ കണ്ടിരുന്നില്ല.
ഭാഗ്യയുടെ വീടിന് സമീപമാണ് ഉന്തുവണ്ടി നിർത്തിയിട്ടിരുന്നത്. ഐസ്ക്രീം കച്ചവടക്കാരൻ ആറുമാസം മുമ്പ് ബെംഗളൂരുവിലേക്ക് പോയതിനാൽ ഉന്തുവണ്ടി റോഡരികിൽ ഉപേക്ഷിച്ചനിലയിലായിരുന്നു.

Post a Comment