രണ്ടാമത്തെ സ്നേഹവീടുമായി മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കൻ്ററി സ്കൂൾ എൻ എസ് എസ് യൂണിറ്റ്;വീട് നിർമ്മിക്കുന്നത് മൊകേരി ഈസ്റ്റ് വള്ള്യായിലെ നിർധന കുടുംബത്തിന് 



രണ്ടാമത്തെ സ്നേഹവീടുമായി മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കൻ്ററി സ്കൂൾ എൻ എസ് എസ് യൂണിറ്റ് അംഗങ്ങൾ. വീട് നിർമ്മിക്കുന്നത് മൊകേരി ഈസ്റ്റ് വള്ള്യായിലെ നിർധന കുടുംബത്തിന് വേണ്ടി.കെ.പി.മോഹനൻ എം.എൽ.എ കട്ടിലവെക്കൽ കർമം നിർവഹിച്ചു.

മൊകേരി രാജീവ് ഗാന്ധി സ്കൂൾ എൻ എസ് എസ് വളണ്ടിയർമാർ നിർമ്മിക്കുന്ന രണ്ടാമത്തെ വീടിന്റെ കട്ടില വെപ്പ് കർമ്മമാണ് നടന്നത്. സ്കൂളിലെ പൂർവ്വ വിദ്യാർഥിക്കും അമ്മക്കും വേണ്ടിയാണ് വീട്.
ഈസ്റ്റ് വള്ള്യായിലെ ഒരു നിർധന കുടുംബമാണ് ഇവരുടേത്. വളണ്ടിയർമാർ വീടുവീടാന്തരം കയറി ഇറങ്ങി പഴയ പത്രങ്ങൾ ശേഖരിച്ചാണ് വീട് നിർമ്മാണത്തിന് വേണ്ടി പണം കണ്ടെത്തുന്നത്.നാട്ടുകാരുടെ സഹകരണവും സ്പോൺസർഷിപ്പും പരമാവധി സംഘടിപ്പിച്ച് മഴക്ക് മുൻപേ പണി പൂർത്തിയാക്കാനാനുള്ള തീവ്രശ്രമത്തിലാണ് വിദ്യാർത്ഥികൾ.പി.രാഘവൻ മാസ്റ്റർ ചെയർമാനായി നാട്ടുകാരുടെ കമ്മറ്റിയും സജീവമായി രംഗത്തുണ്ട്. പഠനത്തോടൊപ്പം സമൂഹത്തിലേക്കിറങ്ങിച്ചെന്ന് ജീവിതപാഠങ്ങൾ പഠിക്കാൻ തങ്ങൾക്ക് കിട്ടുന്ന അവസരമായാണ് വിദ്യാർത്ഥികൾ വീടു നിർമ്മാണത്തെ കാണുന്നത്.
ഈ വർഷം എൻ.എസ്.എസ് പ്രോഗ്രാം ഓഫീസറായി അഞ്ച് വർഷം പൂർത്തിയാക്കുന്ന സജീവ് ഒതയോത്തിന്റെ പൂർണ്ണ പിന്തുണ ഇവർക്കുണ്ട്.
കഴിഞ്ഞ വർഷത്തെ മികച്ച എൻഎസ്എസ് യൂനിറ്റായിരുന്നു മൊകേരി രാജീവ് ഗാന്ധി സ്കൂളിൻ്റേത്.കൊറോണ കാലത്ത് കീഴ്മാടത്ത് ആയിരുന്നു ഇവരുടെ ആദ്യ വീട് നിർമ്മാണം.
ഒന്നും രണ്ടും വർഷത്തെ 100 വളണ്ടിയർമാരാണ് പ്രവർത്തനങ്ങൾ നടത്തുന്നത്.

Post a Comment

Previous Post Next Post

Join Whatsapp

Advertisement