അഴീക്കോട് -: ഇന്ത്യന്‍ നാവികസേനയുടെ പടക്കപ്പലായ ഐഎന്‍എസ് കാബ്ര T76 നാളെ അഴീക്കല്‍ തുറമുഖത്ത് എത്തും. നിരവധി കപ്പലുകള്‍ അഴീക്കല്‍ തുറമുഖത്ത് വന്നിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് ഒരു പടക്കപ്പൽ എത്തുന്നത്. ദക്ഷിണ കമാന്റോവിന്റെ കീഴിലുള്ള ഹൈഡ്രോജെറ്റ് വിഭാഗത്തിലെ ഫാസ്റ്റ് അറ്റാക് ക്രാഫ്റ്റായ ഐഎന്‍എസ് കാബ്ര ഇന്ത്യന്‍ നാവികസേനയുടെ അഭിമാനമാണ്. പൂര്‍ണമായും തദ്ദേശീയമായി വികസിപ്പിച്ചെടുത്ത കപ്പലിന് വളരെ വേഗത്തില്‍ സഞ്ചരിക്കാനും ആഴം കുറഞ്ഞ പ്രദേശത്ത് എത്തിച്ചേരാനും കഴിയും.
നിരവധി സവിഷേതകള്‍ നിറഞ്ഞ കപ്പല്‍ കാണാനും അറിയാനുമുള്ള സൗകര്യം പൊതുജനങ്ങള്‍ക്കായി ഒരുക്കിയിട്ടുണ്ട്. നാളെ രാവിലെ 11 മണിക്ക് എത്തിച്ചേരുന്ന കപ്പല്‍ ശനിയാഴ്ച രാവിലെ 11 മണി വരെ അഴീക്കല്‍ തുറമുഖത്ത് ഉണ്ടാവും.

Post a Comment