കണ്ണൂരിൽ നാളെ (05-05-22) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ


മാതമംഗലം ഇലക്ട്രിക്കല്‍ സെക്ഷനിലെ മണിയറ നമ്പര്‍ ഒന്ന് ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ മെയ് അഞ്ച് വ്യാഴം രാവിലെ എട്ട് മുതല്‍ ഉച്ചക്ക് 12 മണി വരെയും മണിയറ എല്‍ പി സ്‌കൂള്‍ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ഉച്ചക്ക് 12 മുതല്‍ വൈകിട്ട് അഞ്ച് മണി വരെയും വൈദ്യുതി മുടങ്ങും.
ശ്രീകണ്ഠാപുരം ഇലക്ട്രിക്കല്‍ സെക്ഷനിലെ കക്കറ, വിമാള്‍, അരിമ്പ്ര, നെല്ലിക്കുന്ന്, ചെമ്പിലേരി, ചുണ്ടക്കുന്ന്, ഇടക്കുളം, ഇടക്കുളം ക്രഷര്‍, മുക്കാടം എന്നിവിടങ്ങളില്‍ മെയ് അഞ്ച് വ്യാഴം വൈദ്യുതി ഭാഗികമായും തോപ്പിലായി ഭാഗത്ത് ഉച്ചവരെയും വൈദ്യുതി മുടങ്ങും.
കാടാച്ചിറ ഇലക്ട്രിക്കല്‍ സെക്ഷനിലെ ചാല സോളാര്‍, മായാ ബസാര്‍, ഇല്ലത്ത് വളപ്പ്, തന്നട, ഹാജി മുക്ക് എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ മെയ് അഞ്ച് വ്യാഴം രാവിലെ ഏഴ് മുതല്‍ ഉച്ചക്ക് 12 മണി വരെയും വോഡാഫോണ്‍ കോട്ടൂര്‍, ആശാരിക്കുന്ന് എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ഉച്ചക്ക് 12 മണി മുതല്‍ വൈകിട്ട് മൂന്ന് വരെയും വൈദ്യുതി മുടങ്ങും.

Post a Comment

Previous Post Next Post

Join Whatsapp

Advertisement