കണ്ണൂർ ജില്ലയിൽ നാളെ (07/05/22) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ



ചൊവ്വ ഇലക്ട്രിക്കൽ സെക്ഷനിലെ അമ്പലക്കുളം, അമ്പാടി, പി വി എസ് എന്നീ ഭാഗങ്ങളിൽ മെയ് ഏഴ് ശനി രാവിലെ എട്ട് മുതൽ വൈകിട്ട് മൂന്ന് മണി വരെ വൈദ്യുതി മുടങ്ങും.

പാടിയോട്ടുചാൽ ഇലക്ട്രിക്കൽ സെക്ഷനിലെ ഞെക്ലി, കരിപ്പോട്, വനിതാ ഇൻഡസ്ട്രി, കുണ്ടുവാടി, തൊള്ളതുവയൽ എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ മെയ് ഏഴ് ശനി രാവിലെ ഒമ്പത് മുതൽ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

കാടാച്ചിറ ഇലക്ട്രിക്കൽ സെക്ഷനിലെ ചാല എച്ച് എസ്, വെള്ളൂരില്ലം, പനോന്നേരി, തന്നട, മായാബസാർ, ചാല സോളാർ, ഇല്ലത്തുവളപ്പിൽ, ഹാജിമുക്ക് എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ മെയ് ഏഴ് ശനി രാവിലെ ഏഴ് മുതൽ 10 മണി വരെയും കോവിലകം, ആഡൂർ, ആഡൂർ കനാൽ എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ രാവിലെ 10 മുതൽ ഉച്ചക്ക് 12 മണി വരെയും ചാല ദിനേശ് ചാല ഈസ്റ്റ് എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ ഉച്ചക്ക് 12 മുതൽ വൈകിട്ട് മൂന്ന് മണി വരെയും വൈദ്യുതി മുടങ്ങും.

ചെമ്പേരി ഇലക്ട്രിക്കൽ സെക്ഷനിലെ കുടിയാന്മല, കനകക്കുന്ന്, കോട്ടച്ചോല, തുരുമ്പി, കവരപ്ലാവ്, പൊട്ടൻപ്ലാവ്, പൈതൽമല എന്നീ ഭാഗങ്ങളിൽ മെയ് ഏഴ് ശനി രാവിലെ ഒമ്പത് മുതൽ ഉച്ചക്ക് ഒരു മണി വരെയും കോട്ട ട്രാൻസ്‌ഫോർമർ പരിധിയിൽ രാവിലെ ഒമ്പത് മുതൽ വൈകിട്ട് അഞ്ച് മണി വരെയും വൈദ്യുതി മുടങ്ങും.

മാതമംഗലം ഇലക്ട്രിക്കൽ സെക്ഷനിലെ ഉണ്ണിമുക്ക് ട്രാൻസ്‌ഫോർമർ പരിധിയിൽ മെയ് ഏഴ് ശനി രാവിലെ എട്ട് മുതൽ 11 മണി വരെയും മണിയറ പൂമാലക്കാവ് എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 11 മുതൽ വൈകിട്ട് അഞ്ച് മണി വരെയും വൈദ്യുതി മുടങ്ങും.

Post a Comment

Previous Post Next Post

Join Whatsapp

Advertisement