വാണിജ്യ പാചക വാതക വില വർധിപ്പിച്ചു; സിലിണ്ടറിന് കൂട്ടിയത് 102.50 രൂപ



വാണിജ്യ ആവശ്യത്തിനുള്ള പാചക വാചതകത്തിന്റെ 19 കിലോ സിലിണ്ടറുകളുടെ വില വീണ്ടും വര്‍ധിപ്പിച്ചു. 102.50 രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ ഈ സിലിണ്ടറുകളുടെ വില 2355.50 രൂപയായി. നേരത്തെ ഇത് 2253 ആയിരുന്നു. 

നേരത്തെ ഏപ്രിൽ ഒന്നിന് 19 കിലോഗ്രാം വാണിജ്യ എൽപിജി സിലിണ്ടറിന് 250 രൂപ വർധിപ്പിച്ചിരുന്നു. നിലവിൽ ഗാർഹിക പാചകവാതക സിലിണ്ടറുകളുടെ വില വർധിപ്പിച്ചിട്ടില്ല. മാർച്ച് 22 ന് സബ്‌സിഡിയുള്ള ഗാർഹിക എൽപിജി സിലിണ്ടറിന്റെ വില 50 രൂപ വർദ്ധിപ്പിച്ചിരുന്നു.

Post a Comment

Previous Post Next Post

Join Whatsapp

Advertisement