സൗത്ത് സെന്‍ട്രല്‍ റെയില്‍വേയില്‍ 1033 ഒഴിവുകള്‍


സൗത്ത് ഈസ്റ്റ് സെന്‍ട്രല്‍ റെയില്‍വേയില്‍ റായ്പുര്‍ ഡിവിഷനില്‍ 1033 അപ്രന്റിസ് ഒഴിവുണ്ട്. റായ്പുരിലും വാഗണ്‍ റിപ്പയര്‍ ഷോപ്പിലുമാണ് അവസരം.

റായ്പുര്‍ ഡിവിഷന്‍: ഒഴിവ്-696
വെല്‍ഡര്‍-119, ടര്‍ണര്‍-76, ഫിറ്റര്‍-8, ഇലക്ട്രീഷ്യന്‍-198, സ്റ്റെനോഗ്രാഫര്‍ (ഇംഗ്ലീഷ്)-10, സ്റ്റെനോഗ്രാഫര്‍ (ഹിന്ദി)-10, കംപ്യൂട്ടര്‍ ഓപ്പറേറ്റര്‍ ആന്‍ഡ് പ്രോഗ്രാമിങ് അസിസ്റ്റന്റ്-10, ഹെല്‍ത്ത് ആന്‍ഡ് സാനിട്ടറി ഇന്‍സ്‌പെക്ടര്‍-17, മെഷീനിസ്റ്റ്-30, മെക്കാനിക് ഡീസല്‍-30, മെക്കാനിക്കല്‍ റെഫ്രിജറേഷന്‍ ആന്‍ഡ് എയര്‍കണ്ടീഷണര്‍-12, മെക്കാനിക് ഓട്ടോ ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ്-30.

വാഗണ്‍ റിപ്പയര്‍ ഷോപ്പ്, റായ്പുര്‍: ഒഴിവ്-337
ഫിറ്റര്‍-140, വെല്‍ഡര്‍-140, മെഷീനിസ്റ്റ്-20, ടര്‍ണര്‍-15, ഇലക്ട്രീഷ്യന്‍-15, കംപ്യൂട്ടര്‍ ഓപ്പറേറ്റര്‍ ആന്‍ഡ് പ്രോഗ്രാമിങ് അസിസ്റ്റന്റ്-5, സ്റ്റെനോഗ്രാഫര്‍ (ഹിന്ദി)-2.

യോഗ്യത: പത്താംക്ലാസ് പാസായിരിക്കണം. അല്ലെങ്കില്‍ തത്തുല്യം. ബന്ധപ്പെട്ട ട്രേഡിലെ ഐ.ടി.ഐ. കോഴ്‌സ് പാസായിരിക്കണം. പ്രായം: 15-24 വയസ്സ്. എസ്.സി./എസ്.ടി. വിഭാഗത്തിന് അഞ്ചു വര്‍ഷവും ഒ.ബി.സി. വിഭാഗത്തിന് മൂന്നുവര്‍ഷവും വയസ്സിളവ് ലഭിക്കും.

വിശദവിവരങ്ങള്‍ക്കായി www.secr.indianrailways.gov.in കാണുക. അപേക്ഷകള്‍ www.apprenticeshipindia.gov.in വഴി അയക്കണം. അവസാനതീയതി: മേയ് 24.

Post a Comment

Previous Post Next Post

Join Whatsapp

Advertisement