രാജ്യത്ത് കൊവിഡ് കേസുകൾ കുറയുന്നു; 24 മണിക്കൂറിനിടെ 2288 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു



രാജ്യത്തെ കൊവിഡ് കേസുകൾ കുറഞ്ഞു വരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 2288 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്.കൊവിഡ് മൂലം 10 മരണം കൂടി റിപ്പോർട്ട് ചെയ്തു. കഴിഞ്ഞയാഴ്ചയിലെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ വൈറസ് മൂലമുണ്ടാകുന്ന മരണങ്ങളും കുറഞ്ഞു.

പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം ഇരുപതിനായിരത്തിനു താഴെ എത്തി. നിലവിൽ ചീകിത്സയിലുള്ളവരുടെ എണ്ണം 19637 ആണ് . പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 0.95 ശതമാനവും പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 0.82 ശതമാനവുമാണ്. ഈ മാസത്തോടെ കൊവിഡ് വ്യാപനം കുറയുമെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലത്തിന്റെ റിപ്പോർട്ടുകൾ.

Post a Comment

Previous Post Next Post

Join Whatsapp

Advertisement