തുടർച്ചയായി 4 അതിക്രൂര കൂട്ടബലാത്സംഗം; പീഡനങ്ങളിൽ നടുങ്ങി ആന്ധ്രാപ്രദേശ്




1)

മൂന്ന് മക്കള്‍ക്കും ഭര്‍ത്താവിനുമൊപ്പം പ്ലാറ്റ് ഫോമില്‍ ബെഞ്ചിലിരുന്ന് ഉറങ്ങുകയായിരുന്ന യുവതിയാണ് കൂട്ടബലാത്സംഗത്തിന് ഇരയായത്. 

കൃഷ്ണ ജില്ലയിലെ ഫാമിലേക്ക് പുലര്‍ച്ചെയുള്ള ട്രെയിന്‍ കാത്തിരിക്കുകയായിരുന്നു. മക്കള്‍ക്കൊപ്പം ട്രെയിനില്‍ നേരം പുലരുന്നത് സ്വപ്നം കണ്ട് തീരുമുമ്പാണ് മൂന്ന് പേര്‍ ചേര്‍ന്ന് കുടുംബത്തെ അക്രമിച്ച് യുവതിയെ വലിച്ചിഴച്ച് സമീപത്തെ കുറ്റിക്കാട്ടില്‍ കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തത്.

2)

 40 കഴിഞ്ഞ യുവതിയെ കഴിഞ്ഞ ഏപ്രിൽ 29 ത്തിനാണ് കൂട്ടബലാത്സംഗം ചെയ്തത്

3)

ഈ സംഭവത്തിന്‍റെ ഞെട്ടല്‍ വിട്ടുമാറും മുമ്പാണ് വിജയവാഡയില്‍ നിന്ന് മറ്റൊരു പീഡനവാര്‍ത്ത. 'പതിനേഴുകാരിയെ പീഡിപ്പിച്ച ഓട്ടോഡ്രൈവര്‍ അറസ്റ്റില്‍' ; ബെംഗളൂരുവില്‍ നിന്ന് സുഹൃത്തിനെ കാണാനെത്തിയ പതിനേഴുകാരിയെ ഹോട്ടിലിലേക്കെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പ് കൊണ്ടുപോയി ആളൊഴിഞ്ഞ പ്രദേശത്ത് വച്ചായിരുന്നു പീഡനം. പെണ്‍കുട്ടി 100ലേക്ക് വിളിച്ചത് അനുസരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്. സംഭവശേഷം പെണ്‍കുട്ടിയെ അവിടെ തന്നെ ഉപേക്ഷിച്ച് ഓട്ടോയുമായി കടന്നുകളഞ്ഞ ജഗദീപ് എന്ന ഇരുപത്തിയഞ്ചുകാരനെ പട്ടണത്തില്‍ നിന്ന് തന്നെ അറസ്റ്റ് ചെയ്തു. 

4)

ദിവസങ്ങള്‍ക്ക് മുമ്പാണ് പതിമൂന്നുകാരിയെ എട്ട് മാസത്തോളം ബലാത്സംഗം ചെയ്ത 80 പേര്‍ ആന്ധ്രയില്‍ അറസ്റ്റിലായത്. കോളേജ് വിദ്യാര്‍ത്ഥികളും പ്രവാസികളും അടക്കമാണ് പിടിയിലായത്. കൊവിഡ് സമയത്ത് സാമ്പത്തിക പ്രതിസന്ധിയിലായ കുടുംബത്തില്‍ നിന്ന് പെണ്‍കുട്ടിയെ ഏറ്റെടുത്ത യുവതി മറ്റുള്ളവര്‍ക്കായി പെണ്‍കുട്ടിയെ കാഴ്ചവയ്ക്കുകയായിരുന്നു. നാല് കാറുകളും, 55 മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തിരുന്നു. വിദേശത്തേക്ക് കടന്ന പ്രതികള്‍ക്കായി ഇപ്പോഴും അന്വേഷണം തുടരുകയാണ്. 


Post a Comment

Previous Post Next Post

Join Whatsapp

Advertisement