രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ എടക്കാട് പോലീസിന്റെ സഹായത്തോടെ എന്‍.ഐ.എ സംഘം പിന്തുര്‍ന്ന് പിടികൂടുകയായിരുന്നു.
കളമശേരി ബസ് കത്തിക്കൽ കേസിലെ പ്രതി ഫിറോസ് എടപ്പള്ളിയാണ് എൻ.ഐ.എ സംഘത്തിന്റെ പിടിയിലായത്.
ഫിറോസ് കണ്ണൂർ പൊതുവാച്ചേരിയിലെ മജീദ് പറമ്പായിയുടെ വീട്ടിൽ ഒളിച്ച് താമസിക്കുകയായിരുന്നു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ എടക്കാട് പോലീസിന്റെ സഹായത്തോടെ എൻ.ഐ.എ സംഘം പിന്തുർന്ന് പിടികൂടുകയായിരുന്നു.
തടിയന്റവിട നസീറിന്റെ കൂട്ടാളികളാണ് ഫിറോസ് എടപ്പള്ളിയും മജീദ് പറമ്പായിയും. കസ്റ്റഡിയിലെടുത്ത ഫിറോസിനെ എൻ.ഐ.എ സംഘം കൊച്ചിയിലേക്ക് കൊണ്ടുപോയി.

Post a Comment