ഇലക്ട്രിക് വാഹനങ്ങൾ സുരക്ഷിതമല്ലെ?; തീപിടുത്തതിനു പിന്നിലെ കാരണമറിയാം


ന്യൂഡെൽഹി:കഴിഞ്ഞ ദിവസങ്ങളിലായി വൈദ്യുതി വാഹനങ്ങൾക്ക് തീപിടിച്ച സംഭവങ്ങൾ രാജ്യത്ത് റിപ്പോര്‍ട്ടു ചെയ്തിരുന്നു.ഇ-സ്ക്കൂട്ടറുകളാണ് ഏറ്റവുമധികം അ​ഗ്നിക്കിരയായത്.വൈദ്യുത വാഹനങ്ങളിലെ തീപ്പിടിത്തം സംബന്ധിച്ച് അന്വേഷണം പൂര്‍ത്തിയാകുന്നതുവരെ പുതിയ മോഡലുകള്‍ അവതരിപ്പിക്കരുതെന്നാണ് സർക്കാർ കമ്പനികൾക്കു നൽകിയ നിർദ്ദേശം.വാഹനങ്ങുളുടെ തുടർച്ചയായ തീപിടുത്തം ഉപഭോ​ക്താക്കളിൽ ആശങ്കക്ക് വഴി വച്ചിട്ടുണ്ട്.വാഹനങ്ങളിലെ തീപിടുത്തത്തെക്കുറിച്ച് അന്വേക്ഷിക്കാൻ സർക്കാർ നിർദ്ദേശമുണ്ട്.അന്വേഷണം പൂര്‍ത്തിയാകുന്നതുവരെ പുതിയ മോഡലുകള്‍ അവതരിപ്പിക്കരുതെന്നാണ് ഉത്തരവ്.
വാ​ഹനങ്ങളുടെ പ്രവർത്തനങ്ങൾക്കായി ഉപയോ​ഗിക്കുന്നത് ലിഥിയം അയണ്‍ ബാറ്ററികളാണ്.തുടര്‍ച്ചയായി തീ പിടിക്കുന്നതിന് പിന്നിലെ കാരണവും ഈ ​ബാറ്ററികളാണ്.വൈദ്യുതി ഉപകരണങ്ങളിലെ സുപ്രധാന ഘടകമാണ് ലിഥിയം ബാറ്ററികള്‍. ഇലക്ട്രിക് കാറുകള്‍ മുതല്‍ ​ദിനംപ്രതി ഉപയോ​ഗിക്കുന്ന സ്മാര്‍ട്ട്‌ഫോണുകളും ലാപ്‌ടോപുകളും വരെയുള്ളവയില്‍ കാണപ്പെടുന്നത് ലിഥിയം ബാറ്ററികളാണ് . മറ്റു ബാറ്ററികളെ അപേക്ഷിച്ച് ഏറ്റവുമധികം പ്രവർത്തന ക്ഷമതയുള്ളവയാണ് ഈ ബാറ്ററികൾ.ഇതിനു കാരണം കൂടുതൽ നേരം ഊർജം നിലനിർത്തുവാൻ ഈ ബാറ്ററികൾക്കു സാധിക്കുന്നു എന്നതാണ്.ഈ സവിശേഷതകൾ അപകട സാധ്യത വർദ്ധിപ്പിക്കുന്നു.
ബാറ്ററികളിൽ നിന്നും അമിതമായ ചൂട് പുറത്തേക്കുവരുന്നതാണ് തീപിടുത്തത്തിനുള്ള പ്രധാന കാരണം.ചാർജ് കുറയുമ്പോൾ വെെദ്ധ്യുതി നിറക്കുമ്പോഴും ഉണ്ടാവുന്ന ചൂടിൻ്റെ പരിധി വിടുന്നത് ഷോർട്ട് സർക്ക്യൂട്ട് ഉണ്ടാക്കുവാൻ കാരണമാകുന്നു.നിർമാണത്തിലെ അപാകതകളും ഇത്തരം ഷോർട്ട് സർക്യൂട്ടുകൾക്ക് കാരണമാണ്.എന്നാൽ ഇതിൻ്റെ യഥാർത്ഥകാരണം ഇപ്പോഴും വ്യക്ത്തമല്ല.ഇതിനെ സംബന്ധിച്ച് സെന്റർ ഫോർ ഫയർ എക്‌സ്‌പ്ലൊസീവ് ആന്റ് എന്‍വിയോണ്‍മെന്റ് സേഫ്റ്റിയോട് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാൻ കേന്ദ്ര റോഡ് ഗതാഗത ദേശീയപാതാ മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.




Post a Comment

Previous Post Next Post

Join Whatsapp

Advertisement