ന്യൂമാഹി : ന്യൂമാഹിയിലെ പുതുതായി തുറന്ന എം.മുകുന്ദൻ പാർക്കിലെ പ്രവേശന ഫീസ് അമിതമാണെന്നും ഒരു കൂടിയാലോചനയും ഇല്ലാതെ ജനങ്ങളുടെ മേൽ അധികഭാരം അടിച്ചേൽപിച്ച് സ്വകാര്യ മേനേജ്മെൻ്റിന് ലാഭം കൊയ്യാൻ വേണ്ടിയും ചില ആളുകൾക്ക് അഴിമതി നടത്താനുമാണ് അധികാരികൾ ശ്രമിക്കുന്നതെന്ന് ബി.ജെ.പി. ന്യൂമാഹി പഞ്ചായത്ത് കമ്മിറ്റി ആരോപിച്ചു. എത്രയും പെട്ടെന്ന് പാർക്കിലെ പ്രവേശന ഫീസ് കുറയ്ക്കുക അല്ലാത്തപക്ഷം ശക്തമായ സമരപരിപാടികൾ സംഘടിപ്പിക്കുമെന്നും നേതാക്കൾ അറിയിച്ചു. യോഗത്തിൽ പഞ്ചായത്ത് കമ്മറ്റി പ്രസിഡണ്ട് ഷെറിൻ.പി പുന്നോൽ അധ്യക്ഷത വഹിച്ചു. അനീഷ് കൊളവട്ടത്ത് യോഗം ഉദ്ഘാടനം ചെയ്തു സംസാരിച്ചു. രമേശൻ തൊട്ടൻ്റവിടെ, സുനിൽ കവിയൂർ എന്നിവർ സംസാരിച്ചു.

Post a Comment