ബെംഗളൂരുവില്‍ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന കണ്ണൂർ സ്വദേശി യുവാവ് മരിച്ചു



ബെംഗളൂരുവില്‍ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു. കണ്ണൂർ പയ്യന്നൂര്‍ പെരുമ്പ വി.കെ.പി ഹൗസില്‍ ഇസ്മായിലിന്റെ മകന്‍ മുഹമ്മദ് നബീല്‍ കെ.പി.പി (24) ആണ് മരിച്ചത്. ഏപ്രില്‍ 27 ന് ബി.ടി.എം ലേ ഔട്ടിലെ താമസ സ്ഥലത്ത് തീപൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയ നബീലിനെ സെന്റ് ജോണ്‍സ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. തിങ്കളാഴ്ച രാവിലെയാണ് മരിച്ചത്. മൃതദേഹം പോസ്റ്റുമോര്‍ട്ടം അടക്കമുള്ള നടപടിക്രമങ്ങള്‍ക്ക് ശേഷം നാട്ടിലേക്കെത്തിച്ച് പെരുമ്പ ജുമാ മസ്ജിദില്‍ ഖബറക്കി. സഹോദരങ്ങള്‍: ജസീര്‍, നിഹാല്‍

Post a Comment

Previous Post Next Post

Join Whatsapp

Advertisement