ഉപതെരഞ്ഞെടുപ്പ്: കണ്ണൂരിൽ മദ്യശാലകൾ അടച്ചിടും


കണ്ണുർ: കണ്ണൂർ കോർപ്പറേഷനിലെ കക്കാട് (വാർഡ് 10), പയ്യന്നൂർ നഗരസഭയിലെ മുതിയലം (വാർഡ് 7), കുറുമാത്തൂർ പഞ്ചായത്തിലെ പുല്ലാഞ്ഞിയോട് (വാർഡ് 7), മുഴപ്പിലങ്ങാട് പഞ്ചായത്തിലെ തെക്കേകുന്നുംപുറം (വാർഡ് 6), മാങ്ങാട്ടിടം പഞ്ചായത്തിലെ നീർവ്വേലി (വാർഡ് 5) എന്നിവിടങ്ങളിൽ മെയ് 17ന് ഉപ തെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ  മെയ് 15ന് വൈകീട്ട് അഞ്ച് മുതൽ 17ന് വൈകീട്ട് ആറ് വരെയും വോട്ടെണ്ണൽ ദിവസമായ മെയ് 18നും ഉപതെരഞ്ഞെടുപ്പ് പരിധിയിലുള്ള മദ്യശാലകൾ അടച്ചിടാൻ ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ കൂടിയായ ജില്ലാ കലക്ടർ ഉത്തരവിട്ടു.

Post a Comment

Previous Post Next Post

Join Whatsapp

Advertisement