തലശ്ശേരി: തലശ്ശേരി-മേലൂർ റൂട്ടിൽ രാവിലെയും രാത്രിയിലും ബസുകൾ ട്രിപ്പ് മുടക്കുന്നത് യാത്രക്കാരെ പ്രയാസപ്പെടുത്തുന്നു.
മേലൂരിൽ നിന്നും രാവിലെ 5.55 ന് തലശ്ശേരിയിലേക്ക് സർവ്വീസ് നടത്തിയിരുന്ന ബസ് ട്രിപ്പ് മുന്നറിയിപ്പില്ലാതെ ഒഴിവാക്കിയിട്ട് മാസങ്ങളായി. ഇത് കാരണം ദൂരസ്ഥലങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികളും ജോലിക്ക് പോവുന്നവരും കൃത്യ സമയത്ത് ലക്ഷ്യസ്ഥാനത്ത് എത്തിപ്പെടാനാവാതെ കഷ്ടപ്പെടുന്നു.
രാത്രി കാലങ്ങളിലും ബസുകൾ ഒടുവിലത്തെ ട്രിപ്പ് മുടക്കുന്നത് പതിവായിട്ടുണ്ട്. ഇത്കാരണം പലരും വീട്ടിലെത്താൻ അമിത ചെലവിൽ ഓട്ടോറിക്ഷകളെ ആശ്രയക്കേണ്ടി വരുന്നു. വിഷയത്തിൽ ഡി.വൈ.എഫ്.ഐ. ധർമ്മടം നോർത്ത് മേഖലാ സെക്രട്ടറി ബൈജു നങ്ങാരത്ത് തലശ്ശേരി ജോ. ആർ.ടി.ഒ.വിന് പരാതി നൽകി.

Post a Comment