വിരാട് കോഹ്‌ലി പുറത്ത്; സഞ്ജുവും ഹര്‍ദിക്കും ഇന്ത്യന്‍ ടീമിലേക്ക്


ഐ.പി.എല്ലിന് ശേഷം ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നടക്കുന്ന പരമ്പരയിലെ ഇന്ത്യന്‍ ടീമില്‍ നിന്നും മുന്‍ നായകന്‍ വിരാട് കോഹ്‌ലിയെ മാറ്റി നിര്‍ത്തിയേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ഈ വര്‍ഷം തന്നെ നടക്കാനിരിക്കുന്ന ടി -20 ലോകകപ്പിന് മുന്നോടിയായി താരത്തിന് വിശ്രമം അനുവദിക്കുന്നതിന്റെ ഭാഗമായാണ് ടീമില്‍ നിന്നും മാറ്റി നിര്‍ത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇതിന് പുറമെ അയര്‍ലാന്‍ഡുമായുള്ള മത്സരത്തില്‍ നിന്നും താരത്തെ മാറ്റി നിര്‍ത്തിയേക്കും. അയര്‍ലാന്‍ഡിനെതിരെ കളിക്കുന്നത് ഇന്ത്യയുടെ ബി ടീം ആവാനും സാധ്യതയുണ്ട്. ദക്ഷിണാഫ്രിക്കയുടെ ഇന്ത്യന്‍ പര്യടനത്തില്‍ അഞ്ചും ഇന്ത്യയുടെ അയര്‍ലാന്‍ഡ് പര്യടനത്തില്‍ രണ്ടും മത്സരങ്ങളാണുള്ളത്. വിരാടിന് പുറമെ രോഹിത് ശര്‍മയ്ക്കും പേസ് സെന്‍സേഷന്‍ ജസ്പ്രീത് ബുംറയ്ക്കും വിശ്രമം അനുവദിച്ചേക്കുമെന്നും സൂചനയുണ്ട്. ഐ.പി.എല്‍ മത്സരങ്ങള്‍ അവസാനിച്ച് 11 ദിവസത്തിന് ശേഷമാണ് ദക്ഷിണാഫ്രിക്കയുടെ ഇന്ത്യന്‍ പര്യടനം. ‘ജൂണ്‍ അഞ്ച് മുതല്‍ ജൂണ്‍ 19 വരെ അഞ്ച് നഗരങ്ങളിലായി അഞ്ച് ടി-20 മത്സരങ്ങളാണ് നടക്കാനുള്ളത്. എല്ലാ താരങ്ങളും മത്സരത്തിന്റെ ഭാഗമാവില്ല.

ചില താരങ്ങള്‍ക്ക് എല്ലാ മത്സരത്തില്‍ നിന്നും ചില താരങ്ങള്‍ക്ക് ചില മത്സരത്തില്‍ നിന്നും വിശ്രമം അനുവദിച്ചേക്കാം. താരങ്ങള്‍ക്ക് മതിയായ വിശ്രമം നല്‍കിയില്ലെങ്കില്‍ അത് അവരുടെ പ്രകടനത്തെ പ്രതികൂലമായി ബാധിച്ചേക്കാം. കോച്ചിനോട് സംസാരിച്ച ശേഷമായിരിക്കും സെലക്ടര്‍മാര്‍ താരങ്ങള്‍ക്ക് എത്രത്തോളം സമയം വിശ്രമം ആവശ്യമുണ്ടെന്ന് തീര്‍പ്പാക്കുക,’ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. അഞ്ച് മത്സരങ്ങളാണ് ദക്ഷിണാഫ്രിക്കന്‍ പരമ്പരയിലുള്ളത്. ദല്‍ഹി, കട്ടക്ക്, വിശാഖ്, രാജ്കോട്ട്, ബെംഗളൂരു എന്നിവിടങ്ങളിലായാണ് മത്സരം നടക്കുന്നത്.

Post a Comment

Previous Post Next Post

Join Whatsapp

Advertisement