തൃശൂർ: ഇന്ന് വൈകീട്ട് 6.30ന് നടത്തേണ്ടിയിരുന്ന തൃശൂർ പൂരം വെടിക്കെട്ട് വീണ്ടും മാറ്റിവെച്ചു. മഴ മുന്നറിയിപ്പിനെ തുടര്‍ന്നാണ് വെടിക്കെട്ട് മാറ്റിവെക്കാൻ തീരുമാനിച്ചത്. കാലാവസ്ഥ പ്രതികൂലമായതിനാൽ ഇത് മൂന്നാം തവണയാണ് വെടിക്കെട്ട് മാറ്റി വെക്കുന്നത്. കാലാവസ്ഥ അനുകൂലമാകുന്ന ദിവസം വെടിക്കെട്ട് നടത്തുമെന്നാണ് വിവരം.
Post a Comment