ഉളിക്കൽ: കൗമാര കുട്ടികൾക്കായി നടത്തുന്ന ദിദ്വിന ക്യാമ്പ് - ചിറകിന് പുറവയൽ ഗവ. എൽ പി സ്‌കൂളിൽ തുടക്കമായി.
ചിറക് ക്യാമ്പിൽ വ്യക്തിത്വവികസനം, കൗമാര ആരോഗ്യം, സൈബർസുരക്ഷ, ഗെയിംസ് എന്നീ വിഷയങ്ങളിലായി ക്‌ളാസുകൾ നടക്കും. ഉളിക്കൽ ഗ്രാമപഞ്ചായത്തും ഇരിക്കൂർ അഡീഷണൽ വനിതാ ശിശു വികസന വകുപ്പും സംയുക്തമായാണ് രണ്ടു ദിവസത്തെ ഹരിതാഭമായക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നത്. 37 അങ്കണവാടി പരിധിയിലെ നൂറോളം വിദ്യാർത്ഥി വിദ്യാർത്ഥിനികളാണ് കേമ്പിൽ പങ്കെടുക്കുന്നത്.
മാറിയ കാലത്തിനൊപ്പം കൗമാരക്കാരിലും മാറ്റങ്ങൾ അനിവാര്യമായ കാലഘട്ടമാണിതെന്ന് ക്യാമ്പ് ഉദ്‌ഘാടനം ചെയ്തുകൊണ്ട് ഉളിക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.സി. ഷാജി പറഞ്ഞു. അവരുടെ വളർച്ചക്ക് ഉതകുന്നതാണ് ഇത്തരം ക്യാമ്പുകളുടെ പ്രസക്തി. രണ്ടുദിവസത്തെ ക്യാമ്പ് കൗമാരക്കാർക്ക് കൂടുതൽ പ്രതീക്ഷകളും സ്വപ്നങ്ങളും ഉണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.
ഉളിക്കൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ആയിഷ ഇബ്രാഹിം അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് സെക്രട്ടറി വി.ബാബു ജോസഫ്, ക്ഷേമകാര്യ സ്റ്റാൻഡിങ് കമിറ്റി ചെയർപേഴ്സൺ ഇന്ദിര പുരുഷോത്തമൻ, വാർഡ് മെമ്പർമാരായ രതീഭായി ഗോവിന്ദൻ , സരുൺതോമസ്, സെമീറ പള്ളിപ്പാത്ത്, കുടുംബാരോഗ്യ കേന്ദം മെഡിക്കൽ ഓഫീസർ ഡോ. രഞ്ചിത്ത് മാത്യു, പുറവയൽ സ്കൂൾ പ്രഥമാധ്യാപകൻ കെ.പി. കുമാരൻ, സിഡിഎസ് ചെയർ പേഴ്സൺ വിജി ശശി, അങ്കണവാടി കമ്മിറ്റി അംഗം അഗസ്റ്റിൻ വേങ്ങകുന്നേൽ, അങ്കണവാടി വർക്കർ സിസിലി ബേബി, ഉളിക്കൽ ഗവ. ഹയർസെക്കണ്ടറി സ്കൂൾ കൗൺസിലർ ഷീന സി.ജെയിംസ്, ഐസിഡിഎസ് സൂപ്പർവൈസർ പി.പി.പ്രഭാവതി എന്നിവർ പ്രസംഗിച്ചു. 5ന് വ്യാഴാഴ്ച വൈകുന്നേരം 4 ന് ക്യാമ്പിന് സമാപന മാകും.

Post a Comment