ഇടിമിന്നൽ ദുരന്ത നിവാരണ അതോറിറ്റി തയാറാക്കിയ പ്രത്യേക ആക്ഷന്‍ പ്ലാനിന് സര്‍ക്കാറിന്‍റ അന്തിമ അംഗീകാരം.


തിരുവനന്തപുരം: സംസ്ഥാനം സവിശേഷ ദുരന്തമായി പ്രഖ്യാപിച്ച ഇടിമിന്നലിനെ പ്രതിരോധിക്കാനും ദുരന്ത ലഘൂകരണത്തിനും ദുരന്ത നിവാരണ അതോറിറ്റി തയാറാക്കിയ പ്രത്യേക ആക്ഷന്‍ പ്ലാനിന് സര്‍ക്കാറി‍െന്‍റ അന്തിമ അംഗീകാരം.

നയപരമായ മാറ്റങ്ങള്‍, മുന്നറിയിപ്പ് സംവിധാനം, ശാസ്ത്രീയ വസ്തുതകള്‍, പൊതുജനങ്ങളില്‍ വളര്‍ത്തേണ്ട അവബോധം തുടങ്ങി സര്‍ക്കാര്‍ തലത്തില്‍ നടത്തേണ്ട ഹ്രസ്വ-ദീര്‍ഘകാല ഇടപെടലുകളാണ് മാര്‍ഗരേഖ മുന്നോട്ടുവെക്കുന്നത്. ഇതോടെ ഇനി ഇടിമിന്നല്‍ ദുരന്തം നേരിടുന്നതില്‍ പ്രധാന ഉത്തരവാദിത്തം സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിക്കായിരിക്കും. വേണ്ട സഹായം നല്‍കേണ്ട ചുമതല ലാന്‍ഡ് റവന്യൂ വകുപ്പിനും.

മിന്നല്‍ അപകടം സംഭവിച്ചാല്‍ വില്ലേജ് ഓഫിസര്‍ പരിശോധിച്ച്‌ തഹസില്‍ദാറിന് റിപ്പോര്‍ട്ട് നല്‍കണം. തഹസില്‍ദാറാണ് ജില്ല ദുരന്ത നിവാരണ അതോറിറ്റിക്ക് റിപ്പോര്‍ട്ട് നല്‍കേണ്ടത്. അപകടങ്ങള്‍ക്ക് സംസ്ഥാന ദുരന്ത പ്രതികരണ നിധിയില്‍നിന്ന് ആശ്വാസ ധനസഹായത്തിന് അര്‍ഹതയുണ്ടാകും. അപേക്ഷ പരിശോധിച്ച്‌ കലക്ടര്‍ക്ക് നല്‍കേണ്ടത് വില്ലേജ് ഓഫിസര്‍/തഹസില്‍ദാര്‍ ആയിരിക്കണം. മരിക്കുന്നവരുടെ സംസ്കാരത്തിനാവശ്യമായ സഹായം സര്‍ക്കാര്‍ നല്‍കണം.

മിന്നല്‍ ഉണ്ടാകുന്നതിന് ചുരുങ്ങിയത് ഒരു മണിക്കൂര്‍ മുമ്ബ് എങ്കിലും മുന്നറിയിപ്പ് നല്‍കണം. ജാഗ്രത നിര്‍ദേശങ്ങള്‍ സെല്‍ ഫോണുകളിലേക്ക് എസ്.എം.എസായി ആയക്കണം. രണ്ട് കിലോമീറ്റര്‍ ചുറ്റളവിലുള്ളവര്‍ക്കെങ്കിലും മുന്നറിയിപ്പ് നല്‍കാന്‍ സാധിക്കുന്ന രീതിയില്‍ സാങ്കേതിക സംവിധാനം മെച്ചപ്പെടുത്തണം. ഇടിമിന്നലിനെക്കുറിച്ച്‌ പഠിക്കാനും മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കാനുമായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ കീഴില്‍ 'ഇടിമിന്നല്‍ ഗവേഷണ സെല്‍' സ്ഥാപിക്കണം.

ഉയരം കൂടിയ കെട്ടിടങ്ങള്‍ നിര്‍മിക്കുമ്ബോള്‍ മിന്നല്‍ സുരക്ഷ മാര്‍ഗങ്ങള്‍ അവലംബിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തണം. ഇതിന് പ്രത്യേക ടാസ്ക് ഫോഴ്സ് രൂപവത്കരിച്ച്‌ സര്‍ക്കാര്‍ പരിശീലനം നല്‍കണം. കെട്ടിടങ്ങളില്‍ അഗ്നി സുരക്ഷ വകുപ്പ് ഫയര്‍ ഓഡിറ്റ് നടത്തുമ്ബോള്‍ മിന്നല്‍ സംരക്ഷണ മാര്‍ഗങ്ങള്‍ സ്ഥാപിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കണം. പ്രധാന സര്‍ക്കാര്‍ ഓഫിസുകളിലെല്ലാം മിന്നല്‍ രക്ഷാചാലകം നിര്‍ബന്ധമായും സ്ഥാപിക്കണം. വിനോദസഞ്ചാര കേന്ദ്രങ്ങളിലും കായികവകുപ്പി‍െന്‍റ സ്റ്റേഡിയങ്ങളിലും ഇടിമിന്നല്‍ സുരക്ഷ മുന്‍കരുതല്‍ വേണം.

ഏഴ് മാസം; 96,759 അപകടം

രാജ്യത്തെ ഏറ്റവും വിനാശകരമായ പ്രകൃതിദുരന്തമായാണ് ഇടിമിന്നല്‍ കണക്കാക്കുന്നത്. ഇന്ത്യയില്‍ പ്രകൃതി ദുരന്തങ്ങള്‍ കാരണമുണ്ടാകുന്ന മരണങ്ങളില്‍ 39 ശതമാനവും മിന്നല്‍ മൂലമാണെന്നാണ് ദേശീയ ക്രൈം റെക്കോഡ് ബ്യൂറോ കണക്ക്. കേരളത്തില്‍ പ്രതിവര്‍ഷം ശരാശരി 71 പേര്‍ മിന്നലേറ്റ് മരിക്കുന്നു.

2010 മുതല്‍ മരണനിരക്ക് ഗണ്യമായി കുറയുന്നുണ്ട്. ഏപ്രില്‍-മേയ് മാസങ്ങളിലും ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയുമാണ് കേരളത്തില്‍ മിന്നല്‍ സജീവമാകുന്നത്. 2020 ഒക്ടോബര്‍ മുതല്‍ 2021 ഏപ്രില്‍ വരെ 96,759 മിന്നല്‍ അപകടങ്ങളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത്. കൂടുതല്‍ പത്തനംതിട്ട ജില്ലയിലാണ്; 12642.

Post a Comment

Previous Post Next Post

Join Whatsapp

Advertisement