ചാവശ്ശേരി ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ ലബോറട്ടറി കെട്ടിടം ഉദ്‌ഘാടനം ചെയ്തു



ഇരിട്ടി:  ചാവശ്ശേരി ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ ഒരു കോടി രൂപ പ്ലാൻ ഫണ്ടുപയോഗിച്ച്‌ നിർമ്മിച്ച രണ്ട്‌ നില ലാബറട്ടറി കെട്ടിടം മന്ത്രി കെ. രാധാകൃഷ്ണൻ  ഉദ്‌ഘാടനം ചെയ്തു. 

പൊതുവിദ്യാഭ്യാസ സംരക്ഷണ യഞ്ജത്തിലൂടെ കേരളത്തിന്റെ വിദ്യാഭ്യാസമേഖല കുതിക്കുകയാണെന്നും രാജ്യത്ത്‌ ഡിജിറ്റൽ വിദ്യാഭ്യാസ രംഗത്ത്‌ കേരളം അവഗണിക്കാനാവാത്ത സംസ്ഥാനമായി മാറിയെന്നും മന്ത്രി പറഞ്ഞു. 

സണ്ണിജോസഫ്‌ എംഎൽഎ അധ്യക്ഷനായി. എക്‌സിക്യൂട്ടിവ്‌ എൻജിനീയർ കെ. ജിഷാകുമാരി റിപ്പോർട്ട്‌ അവതരിപ്പിച്ചു. നഗരസഭാ ചെയർപേഴ്‌സൺ  കെ. ശ്രീലത, വൈസ്‌ ചെയർമാൻ പി. പി. ഉസ്‌മാൻ, കെ. സോയ, വി. ശശി, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറ്കർ

പി. വി. പ്രസീത, പിടിഎ പ്രസിഡന്റ്‌ വി. അജയകുമാർ, രവീന്ദ്രൻ മുണ്ടയാടൻ, വി. വിനോദ്‌കുമാർ, കെ. വി. രാമചന്ദ്രൻ, പ്രിൻസിപ്പൽ ടി. സി. റോസമ്മ എന്നിവർ സംസാരിച്ചു.

Post a Comment

Previous Post Next Post

Join Whatsapp

Advertisement