നാർക്കോട്ടിക് കേസിൽ കുറ്റാരോപിതനായ പ്രതിയെ പിടികൂടാൻ മുംബൈ പോലിസ് ഉദ്യോഗസ്ഥർ തലശ്ശേരിയിലെത്തി. രത്നഗിരി സ്റ്റേഷനിലെ ഒരു സബ്ബ് ഇൻസ്പെക്ടറും പോലീസുകാരനുമാണത്തിയത്. തലശേരി പോലിസിന്റെ സഹായത്തോടെ ചേറ്റംകുന്ന് സൈ ബാസിൽ മുഹമ്മദ് ജാസിമിനെ (27) അറസ്റ്റ് ചെയ്തു. തലശ്ശേരി കോടതിയിൽ ഹാജരാക്കി ട്രാൻ സിസ്റ്റ് വാറന്റ് നേടിയ ശേഷം പ്രതിയെ മഹാരാഷ്ട്രയിലേക്ക് കൊണ്ടുപോയി. രത്നഗിരിയിൽ പിടിയിലായ ലഹരി ഇടപാട് സംഘം നൽകിയ വിവരത്തെ തുടർന്നാണ് മുബൈ പോലിസ് തലശ്ശേരിയിൽ എത്തി ജാസിമിനെ പിടികൂടിയത്.

Post a Comment