ഇരിട്ടി: മുഖ്യമന്ത്രിയുടെ 12 ഇന പരിപാടിയിൽ ഉൾപ്പെടുത്തി സംസ്ഥാന ശുചിത്വമിഷനും
ഇരിട്ടി നഗരസഭയും ഇരുപത് ലക്ഷം രൂപ മുടക്കി ഇരിട്ടിയിൽ നിർമ്മിച്ച വഴിയിടം ടെയ്‌ക്ക് എ ബ്രെയ്‌ക്ക് സമുച്ചയം നഗരസഭാ ചെയർപേഴ്‌സൺ കെ. ശ്രീലത ഉദ്‌ഘാടനം ചെയ്‌തു. തലശ്ശേരി–- വളവുപാറ അന്തർ സംസ്ഥാന പാതയിൽ പയഞ്ചേരിമുക്കിനടുത്ത് പൊതുമരാമത്ത് വകുപ്പ് അനുവദിച്ച സ്ഥലത്താണ് ആധുനിക ശുചിമുറി കെട്ടിടം പ്രവർത്തനക്ഷമമായത്. സഞ്ചാരികൾക്കടക്കം പ്രയോജനപ്പെടുന്ന തരത്തിൽ വഴിയിടം കേന്ദ്രത്തിനടുത്ത് നഗരസഭാ പദ്ധതിയിൽ ലഘു ഭക്ഷണശാല, കുട്ടികൾക്കായി ചെറിയ പൂന്തോട്ടം, വിശ്രമസ്ഥലം എന്നിവയുടെ നിർമ്മാണം ആരംഭിച്ചു. വൈസ് ചെയർമാൻ പി. പി. ഉസ്‌മാൻ അധ്യക്ഷനായി. നഗരസഭാ അസി. എൻജിനിയർ ആർ. സ്വരൂപ് പദ്ധതി വിശദീകരിച്ചു. സ്‌റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷരായ എ. കെ. രവീന്ദ്രൻ, പി. കെ. ബൾക്കീസ്, കെ. സോയ, കെ. സുരേഷ്, കൗൺിലർമാരായ വി. പി. അബ്‌ദുൾറഷീദ്, എ. കെ. ഷൈജു, എൻ. കെ. ഇന്ദുമതി, പി. ഫൈസൽ,ജില്ലാ ശുചിത്വമിഷൻ പ്രതിനിധി സിറാജുദ്ദീൻ, പി. കെ. ജനാർദനൻ, അഷറഫ് ചായിലോട്, പി. പ്രമോദ്, കെ. മുഹമ്മദലി, എം. താജുദ്ദീൻ, നഗരസഭാ സെക്രട്ടറി കെ. അഭിലാഷ് എന്നിവർ സംസാരിച്ചു.

Post a Comment