മാരക ലഹരി മരുന്നും, കഞ്ചാവുമായി യുവാക്കൾ അറസ്റ്റിൽ



ഇരിട്ടി: മാരക ലഹരിമരുന്നും കഞ്ചാവുമായി യുവാക്കളെ എക്സൈസ് സംഘം പിടികൂടി.
1.030 മില്ലിഗ്രാം മെത്താഫിറ്റാമിനുമായി പി.ആർ. സദീർ, 600 മില്ലിഗ്രാം മെത്താഫിറ്റാമിനുമായി പി.പി. അനസ് , 22 ഗ്രാം കഞ്ചാവുമായി എ.സി. ഷാഹിനെയുമാണ് റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ സി.രജിത്തിൻ്റെ നേതൃത്വത്തിൽ പിടികൂടിയത്.ഇരിട്ടി കൂട്ടുപുഴ ഭാഗങ്ങളിൽ നടത്തിയ പരിശോധനയിലാണ് യുവാക്കൾ പിടിയിലായത്. റെയ്ഡിൽ പ്രിവൻ്റീവ് ഓഫീസർ പി സി വാസുദേവൻ, സിവിൽ എക്സൈസ് ഓഫീസർമാരായ, ആദർശ്. പി,റിനീഷ് ഓർക്കട്ടേരി സജേഷ് പികെ, സുരേഷ് പുൽപറമ്പിൽ എക്സ്സൈസ് ഡ്രൈവർ ജോർജ്ജ് കെ .ടി. എന്നിവരുംഉണ്ടായിരുന്നു.

Post a Comment

Previous Post Next Post

Join Whatsapp

Advertisement