തൃശ്ശൂര്‍: തൃശ്ശൂര്‍ പൂരത്തിന് ബുധനാഴ്ച രണ്ട് പ്രധാന ക്ഷേത്രങ്ങളിലും എട്ട് ഘടകക്ഷേത്രങ്ങളിലും കൊടിയേറും. പ്രധാന സംഘാടകരായ പാറമേക്കാവ്, തിരുവമ്പാടി ക്ഷേത്രങ്ങളില്‍ പതിവിലും നേരത്തെയാണ് കൊടിയേറ്റം. പാറമേക്കാവില്‍ ഒമ്പതിനും പത്തരയ്ക്കും ഇടയ്ക്ക്. തിരുവമ്പാടിയില്‍ പത്തരയ്ക്കും 10.55-നും ഇടയ്ക്കും. ഘടകക്ഷേത്രങ്ങളില്‍ രാവിലെ എട്ടുമുതല്‍ രാത്രി ഏഴരവരെ വിവിധ സമയങ്ങളിലായാണ് കൊടിയേറുക.
എട്ടിനാണ് ഇരുവിഭാഗത്തിന്റെയും ചമയപ്രദര്‍ശനങ്ങള്‍ തുടങ്ങുക. സാമ്പിള്‍ വെടിക്കെട്ടും എട്ടിനുതന്നെ നടക്കും. ഒമ്പതിന് നെയ്തലക്കാവിലമ്മയെത്തി വടക്കുന്നാഥക്ഷേത്രത്തിന്റെ തെക്കേഗോപുരനട തുറന്നിടുന്നതോടെ പൂരത്തിന് നാന്ദിയാകും.

Post a Comment