കനത്ത മഴ : തിരുവനന്തപുരത്ത് വിവിധ വിനോദ സഞ്ചാര മേഖലകളിൽ സന്ദർശകർക്ക് വിലക്ക്




കനത്ത മഴയെ തുടർന്ന് തിരുവനന്തപുരത്തെ വിവിധ വിനോദ സഞ്ചാര മേഖലകളിൽ സന്ദർശകർക്ക് വിലക്കേർപ്പെടുത്തി. പൊൻമുടി, കല്ലാർ, മങ്കയം ഇക്കോടൂറിസം കേന്ദ്രങ്ങളിലേയ്ക്ക് ഇനിയൊരറിയിപ്പുണ്ടാകുന്നത് വരെ സന്ദർശകർ പ്രവേശിക്കാൻ പാടില്ല. തിരുവനന്തപുരം ജില്ലയിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് തീരുമാനം.

ഇതിന് പുറമെ, ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ ഉത്തരവ് അനുസരിച്ച് നാളെ മുതൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ തിരുവനന്തപുരം വന്യജീവി ഡിവിഷനിലെ നെയ്യാർ , കോട്ടൂർ, പേപ്പാറ എന്നീ ഇക്കോ ടൂറിസം കേന്ദ്രങ്ങൾ അടച്ചിടുന്നതായി തിരുവനന്തപുരം വൈൽഡ് ലൈഫ് വാർഡനും അറിയിച്ചിട്ടുണ്ട്.


Post a Comment

Previous Post Next Post

Join Whatsapp

Advertisement