ആയിരങ്ങളെ സാക്ഷിനിര്‍ത്തി തലയെടുപ്പോടെ ഗജവീരന്മാര്‍ തെക്കേ ഗോപുര നടയുടെ വാതില്‍ തുറന്നപ്പോള്‍ താളമേളങ്ങളും ആര്‍പ്പുവിളികളും സമന്വയിച്ച പൂരാവേശം അലതല്ലി.
പെരുവനം കുട്ടന്‍മാരാരുടെ നേതൃത്വത്തില്‍ കൊട്ടിക്കയറിയ ഇലഞ്ഞിത്തറ മേളം ആവേജ്വലമായ മേളപ്പെരുക്കം കാതും കണ്ണും പൂരപ്പറമ്പാക്കിമാറ്റി.
ആനകള്‍ക്കപ്പുറത്തെ വികാരമായ തിരുവമ്പാടി ചന്ദ്രശേഖരന്റെ തെക്കോട്ടിറക്കം ആര്‍പ്പുവിളികളോടെ ആയിരങ്ങള്‍ സ്വാഗതം ചെയ്തു. പൂരപ്രേമികളുടെയും ആനപ്രേമികളുടെയും വൈകാരികമായ നിമിഷങ്ങള്‍ തിരുവമ്പാടി ചന്ദ്രശേഖരന്റെ എഴുന്നള്ളത്ത് നിമിഷങ്ങളിലുണ്ടായി.
കാതുകളില്‍ അലയടിക്കുന്ന മേളപ്പെരുക്കം കോങ്ങാട് മധുവിന്റെയും സംഘത്തിന്റെയും കലാശക്കൊട്ടിലൂടെ താളത്തില്‍ ലയിച്ചു.

Post a Comment