ശ്രീനിവാസന്‍ വധക്കേസ്; നാല് പേരുടെ അറസ്റ്റ് കൂടി രേഖപ്പെടുത്തി,

 


പാലക്കാട്ടെ ആര്‍എസ്എസ് നേതാവ് ശ്രീനിവാസന്‍ വധക്കേസില്‍ നാലുപേരുടെ അറസ്റ്റ് കൂടി രേഖപ്പെടുത്തി.

കൊലപാതകത്തിന്റെ മുഖ്യ ആസൂത്രകനായ പട്ടാമ്പി സ്വദേശിയുടെയും പട്ടാമ്പി സ്വദേശികളും സഹായികളുമായ അബ്ദുള്‍ നാസര്‍, ഹനീഫ, മരുതൂര്‍ സ്വദേശി കാജാ ഹുസൈന്‍ എന്നിവരുടെയും അറസ്റ്റാണ് രേഖപ്പെടുത്തിയത്.

ശ്രീനിവാസന്‍ വധക്കേസില്‍ മുഴുവന്‍ പ്രതികളിലേക്കും അതിവേഗത്തില്‍ എത്തുകയാണ് അന്വേഷണ സംഘം. കൃത്യം നടത്താന്‍ ശ്രീനിവാസന്റെ എസ് കെ എസ് ഓട്ടോഴ്‌സിലെത്തിയ ആള്‍ അടക്കം നാല് പ്രതികളുടെ അറസ്റ്റാണ് അന്വേഷണ സംഘം ഇന്ന് രേഖപ്പെടുത്തിയത്. മുഖ്യ ആസൂത്രകനും കൊലപാതകത്തിന് നേതൃത്വം നല്കിയതുമായ പട്ടാമ്പി സ്വദേശിയുടെ തിരിച്ചറിയല്‍ പരേഡ് ഉള്ളതിനാല്‍ പേര് വിവരങ്ങള്‍ പൊലീസ് വെളിപ്പെടുത്തിയിട്ടില്ല.

Post a Comment

Previous Post Next Post

Join Whatsapp

Advertisement