കണ്ണൂരിൽ MDMA മയക്കുമരുന്നുമായി യുവാക്കള്‍ പിടിയില്‍



കണ്ണൂര്‍: കൂത്തുപറമ്പ പോലീസും കണ്ണൂര്‍ ടൌണ്‍ പോലീസും രണ്ടിടങ്ങളില്‍ ആയി നടത്തിയ മയക്കുമരുന്നു പരിശോധനയില്‍ MDMA മയക്കുമരുന്നുമായി യുവാക്കള്‍ പിടിയിലായി. കൂത്തുപറമ്പ പോലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ ശ്രീ ബിനു മോഹനന്‍റെ നേതൃത്വത്തില്‍ കൂത്തുപറമ്പ ടൌണില്‍ 11.5.22 ന് രാത്രി 11 മണിക്ക് നടത്തിയ പരിശോധനയില്‍ ഫാവാദ്, വ: 24/22, കദീരി മന്‍സില്‍, കയ്യത്ത് റോഡ്, തലശ്ശേരി യെയാണ് 1.2 ഗ്രാം MDMA സഹിതം പ്രതി സഞ്ചരിച്ച സ്കൂട്ടർ സഹിതം പോലീസ് അറസ്റ്റു ചെയ്തതു. SI മാരായ സന്ദീപ് കെ ടി, ബിജു പി, പ്രോബേഷന്‍ SI സൈഫുള്ള, SCPO ശ്രിജിനേഷ്, CPO മാരായ ഷയിജേഷ്, അഭിലാഷ്, ലിജു തുടങ്ങിയവരും പ്രതിയെ പിടികൂടിയ സംഘത്തില്‍ ഉണ്ടായിരുന്നു.

കണ്ണൂര്‍ ടൌണ്‍ പോലീസ് നടത്തിയ മറ്റൊരു പരിശോധനയില്‍ 3.75 ഗ്രാം MDMA സഹിതം ആരിഫ് സി, വ: 40/22, ചെറിയാണ്ടി ഹൌസ്, കുറുവ റോഡ്, തയ്യില്‍ നെ കണ്ണൂര്‍ ടൌണ്‍ ഇന്‍സ്പെക്ടര്‍ ശ്രീ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂയിടിയത്. കണ്ണൂര്‍ പ്രഭാത് ജങ്ഷനിലെ റെയ്മണ്ട് ഷോപ്പിന്‍റെ പാര്‍ക്കിങ് ഗ്രൌണ്ടില്‍ വച്ച് നടത്തിയ പരിശോധനയില്‍ ആണ് പ്രതി പിടിയില്‍ ആയത്. SI നസീബ്, മഹിജന്‍, SCPO മാരായ നാസര്‍, മിഥുന്‍ നര്‍കോട്ടിക് സെല്‍ ഡെന്‍സഫ് ടീം അംഗങ്ങളും പ്രതിയെ പിടികൂടിയ സംഘത്തില്‍ ഉണ്ടായിരുന്നു. 

Post a Comment

Previous Post Next Post

Join Whatsapp

Advertisement