മലപ്പുറത്ത് സ്വകാര്യബസ് വീട്ടുമതിലിലേക്ക് ഇടിച്ചുകയറി നിരവധി യാത്രക്കാർക്ക് പരിക്ക് 




വണ്ടൂർ: മലപ്പുറം വണ്ടൂർ അമ്പലപടി പുല്ലൂർ വളവിൽ നിയന്ത്രണംവിട്ട സ്വകാര്യ ബസ് വീട്ടുമതിലിലേക്ക് ഇടിച്ചുകയറി. മമ്പാട് ഭാഗത്തുനിന്ന് വണ്ടൂരിലേക്ക് വരികയായിരുന്ന എരഞ്ഞിക്കൽ എന്ന ബസാണ് അപകടത്തിൽ പെട്ടത്. നിരവധി യാത്രക്കാർക്ക് പരിക്കേറ്റു. ഇന്ന് രാവിലെ 9.40-ഓടെ ആയിരുന്നു അപകടം.

വടപുറം പട്ടിക്കാട് സംസ്ഥാന പാതയിലെ പൂല്ലൂർ വളവിലായിരുന്നു അപകടം. റോഡിനോട് ചേർന്ന കെട്ടുങ്ങൾ ബാലകൃഷ്ണന്റെ വീടിന്റെ മതിൽ, ബസ് ഇടിച്ചു കയറിയതിനെ തുടർന്ന് പൂർണമായും തകർന്നു. വീടിനോട് തൊട്ട് ചേർന്നാണ് ബസ് ഇടിച്ചുനിന്നത്. ഇതിന്റെ ദൃശ്യങ്ങൾ പുറത്തെത്തിയിട്ടുണ്ട്.


ബസിന്റെ മുൻഭാഗവും പൂർണമായും തകർന്നു. അപകടത്തെ തുടർന്ന് ബസിന്റെ മുൻഭാഗത്തെ ചില്ലുതകർന്ന് യാത്രക്കാരിൽ ചിലർ പുറത്തേക്ക് തെറിച്ചു വീഴുകയും ചെയ്തു.

ഈ ഭാഗത്ത് അപകടങ്ങൾ പതിവാണ്. കഴിഞ്ഞയാഴ്ച തടിയുമായി പോയ ഒരു ലോറി ഇവിടെ അപകടത്തിൽ പെട്ടിരുന്നു. അപകടങ്ങൾ തുടർ കഥയായിട്ടും കാര്യമായ പരിഹാര നടപടികൾ ഇവിടെ ഇല്ലാത്തതാണ് അപകടങ്ങൾ വീണ്ടും ആവർത്തിക്കാൻ കാരണമാവുന്നത്.


Post a Comment

Previous Post Next Post

Join Whatsapp

Advertisement