കാട്ടാനകൾ ഉൾപ്പെടെയുള്ള 985 വന്യജീവികൾ മനുഷ്യരാൽ കൊല്ലപ്പെട്ടു


സംസ്ഥാനത്ത് കാട്ടാനകൾ ഉൾപ്പെടെയുള്ള 985 വന്യജീവികൾ മനുഷ്യരാൽ കൊല്ലപ്പെട്ടുവെന്ന് മന്ത്രി എ.കെ ശശീന്ദ്രൻ. മുൻ സർക്കാരിന്റെ കാലം മുതൽ നാളിതുവരെ കൊല്ലപ്പെട്ട വന്യജീവികളുടെ കണക്കാണിത്.

ഇതിൽ കുറ്റക്കാരെ കണ്ടെത്തിയത് 747 കേസുകളിലാണ്. അതിലാകട്ടെ 19 കേസുകളിലെ പ്രതികളെ മാത്രമാണ് ശിക്ഷിക്കപ്പെട്ടത്. പല കേസുകളിലും കോടതികളിൽ വിചാരണ നടക്കുന്നുണ്ട്.ഈ കാലയളവിൽ വന്യജീവികളുടെ ആക്രമണത്തിൽ 801 പേർക്ക് ജീവഹാനി സംഭവിച്ചു. വന്യജീവികളുടെ ആക്രമണത്തിൽ 7684 പേർക്ക് പരിക്കേറ്റു. നഷ്ടപരിഹാരം ലഭിച്ചവർ 6730 ആണ്. 954 പേർക്ക് നഷ്ടപരിഹാരവും നൽകിയിട്ടില്ല.

Post a Comment

Previous Post Next Post

Join Whatsapp

Advertisement