സംഭവത്തില്‍ തയ്യില്‍ സ്വദേശി അക്ഷയ് (28)യെ പെരിങ്ങോം പൊലീസ് അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച്ച പുലര്‍ച്ചെ 1:30 ഓടെയായിരുന്നു സംഭവം.
മകളെ വിവാഹം കഴിച്ച് നല്‍കാത്തതിന്റെ പേരില്‍ അക്ഷയ്യും സുഹൃത്ത് അമര്‍നാഥും രാജേഷിന്റെ വീട്ടിലെത്തി ആക്രമിക്കുകയായിരുന്നു. തലയ്ക്കും മുഖത്തും വെട്ടേറ്റ രാജേഷ് കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. കൂട്ടുപ്രതി അമര്‍നാഥിനായി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഒരു വര്‍ഷം മുന്‍പ് രാജേഷിന്റെ മകളെ വിവാഹം ചെയ്തു തരണമെന്ന് അക്ഷയ് ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ ഇതു അവഗണിച്ചു കൊണ്ട് കാസര്‍കോട് സ്വദേശിയുമായി രാജേഷ് മകളുടെ വിവാഹം നടത്തിക്കുകയായിരുന്നു. ഇതിന്റെ വൈരാഗ്യത്തില്‍ രാജേഷിനെതിരെ അക്ഷയ് വധഭീഷണി മുഴക്കിയിരുന്നു.. ഇതിനെ തുടര്‍ന്നാണ് രാജേഷിന്റെ കുടുംബം തളിപ്പറമ്ബ് മാത്തിലേക്ക് വാടക വീട്ടില്‍ താമസം മാറ്റിയത്. നേരത്തെ ചില ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് അശ്വിനെന്ന് പെരിങ്ങോം പൊലിസ് അറിയിച്ചു. ഇയാളെ ചോദ്യം ചെയ്തതിനു ശേഷം തളിപറമ്ബ് കോടതിയില്‍ ഹാജരാക്കും.
പ്രണയപ്പക യാണ് വധശ്രമത്തിന് കാരണമെന്ന് പൊലിസ് പറഞ്ഞു. രാജേഷിനെ കൊല്ലാന്‍ ആയുധങ്ങളുമായി അശ്വിനും സുഹൃത്ത് അമര്‍നാഥുമെത്തുകയായിരുന്നു. പ്രതികള്‍ ഗുഡാലോചന നടത്തി കൊലപാതകം നടത്തുന്നതിന് തന്നെയാണ് എത്തിയതെന്നാണ് പൊലിസ് പ്രാഥമിക അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്. കണ്ണൂര്‍ സിറ്റി പൊലിസ് വ്യാഴാഴ്ച്ച ഉച്ചയ്ക്ക് ഒരു മണിക്ക് അറസ്റ്റു ചെയ്ത പ്രതി അശ്വിനിനെ പെരിങ്ങോം പൊലിസിന് കൈമാറുകയായിരുന്നു.

Post a Comment