സ്വാതന്ത്ര്യം സംരക്ഷിക്കാൻ കാവലാളാവുക’ എന്ന സന്ദേശമുയർത്തി കർഷകരും കർഷകതൊഴിലാളികളും തൊഴിലാളികളും ഇരിട്ടി ഏരിയയിലെ പതിമൂന്ന്‌ കേന്ദ്രങ്ങളിൽ ഫ്രീഡം വിജിൽ സംഘടിപ്പിച്ചു



ഇരിട്ടി: സ്വാതന്ത്ര്യം സംരക്ഷിക്കാൻ കാവലാളാവുക’ എന്ന സന്ദേശമുയർത്തി കർഷകരും കർഷകതൊഴിലാളികളും തൊഴിലാളികളും ഇരിട്ടി ഏരിയയിലെ പതിമൂന്ന്‌ കേന്ദ്രങ്ങളിൽ ഫ്രീഡം വിജിൽ സംഘടിപ്പിച്ചു. മതേതരമൂല്യങ്ങൾ തകർക്കുന്ന കേന്ദ്ര സർക്കാർ നീക്കങ്ങൾക്കെതിരെ നടന്ന സ്വാതന്ത്ര്യ സംരക്ഷണ കൂട്ടായ്മയിൽ നൂറ്‌ കണക്കിനാളുകൾ പങ്കെടുത്തു. വൈകിട്ട്‌ അഞ്ച്‌ മുതൽ രാത്രി 12 വരെ നീണ്ട കൂട്ടായ്മ സ്വാതന്ത്ര്യദിനാചരണ മുന്നോടിയായുള്ള മതനിരപേക്ഷ കൂട്ടായയ്മയായി മാറി. ചാവശ്ശേരിയിൽ സിപിഐ എം ഏരിയാ സെക്രട്ടറി കെ വി സക്കീർഹുസൈൻ, പുന്നാട്ട്‌ കർഷകസംഘം ജില്ലാ ജോയന്റ്‌ സെക്രട്ടറി കെ ശ്രീധരൻ, ഇരിട്ടിയിൽ ജില്ലാ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌
ബിനോയ്‌കുര്യൻ, മാടത്തിയിൽ കെഎസ്‌കെടിയു കേന്ദ്ര കമ്മിറ്റി അംഗം കോമള ലക്ഷ്‌മണൻ, കീഴ്‌പള്ളിയിൽ സിഐടിയു ഏരിയാ സെക്രട്ടറി ഇ എസ്‌ സത്യൻ, കോളിക്കടവിൽ കെഎസ്‌കെടിയു ജില്ലാ കമ്മിറ്റി അംഗം പി പി അശോകൻ, കരിക്കോട്ടക്കരിയിൽ ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റി അംഗം കെ ജി ദിലീപ്‌, അങ്ങാടിക്കടവിൽ കർഷകസംഘം ഏരിയാ പ്രസിഡന്റ്‌ ഇ പി രമേശൻ, പേരട്ടയിൽ കെഎസ്‌കെടിയു ജില്ലാ കമ്മിറ്റി അംഗം പി പി ഉസ്മാൻ, ആറളത്ത്‌ സിഐടിയു ജില്ലാ വൈസ്‌ പ്രസിഡന്റ്‌ വൈ വൈ മത്തായി, ഉളിക്കലിൽ എകെഎസ്‌ ജില്ലാ സെക്രട്ടറി കെ മോഹനൻ, നുച്ച്യാട്ട്‌ എൻ അശോകൻ, വള്ളിത്തോടിൽ ഉത്തമൻ കല്ലായി എന്നിവർ ഉദ്‌ഘാടനം ചെയ്തു. കർഷകസംഘം, കർഷകതൊഴിലാളി യൂണിയൻ, സിഐടിയു സംയുക്ത നേതൃത്വത്തിലാണ്‌ പരിപാടി സംഘടിപ്പിച്ചത്‌.

Post a Comment

Previous Post Next Post

Join Whatsapp

Advertisement