പഴശ്ശി പദ്ധതിയിൽ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു



കണ്ണൂർ : മത്സ്യ വകുപ്പിന്റെ നേതൃത്വത്തിൽ പായം ഗ്രാമപഞ്ചായത്തിലെ പഴശ്ശി റിസർവോയറിൽ മത്സ്യകുഞ്ഞുങ്ങളെ നിക്ഷേപിച്ചു. കല്ലുമുട്ടി പുഴയിൽ പായം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. രജനി ഉദ്ഘാടനം ചെയ്തു. പായം, പടിയൂർ മേഖലകളിൽ റിസർവ്വോയറിലായി 12,96,000 മത്സ്യക്കുഞ്ഞുങ്ങളെയാണ് മത്സ്യ വകുപ്പ് നിക്ഷേപിക്കുന്നത്. ജലസംഭരണികളിൽ മത്സ്യോൽപാദനം വർദ്ധിപ്പിക്കുന്നതിനും മത്സ്യബന്ധനം നടത്തി ഉപജീവനം നയിക്കുന്നവരുടെ ഉന്നമനത്തിനായി ലക്ഷ്യമിട്ടുകൊണ്ട് ഫിഷറീസ് വകുപ്പ് ആവിഷ്‌കരിച്ച പദ്ധതിയാണ് കേരള റിസർവോയർ ഫിഷറീസ് ഡെവലപ്‌മെൻറ് പ്രൊജക്റ്റ്.
പായം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.വിനോദ് കുമാർ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ പഞ്ചായത്ത് അംഗങ്ങളായ പി. സാജിത്, പി .പി. കുഞ്ഞൂ ഞ്ഞ്, മിനി പ്രസാദ്, ബിജു കോങ്ങാടൻ , ഷൈജൻ ജേക്കബ്, ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ സരിത, കെ .വി. അതുൽ റോയ്‌സ് എന്നിവർ സംസാരിച്ചു.

Post a Comment

Previous Post Next Post

Join Whatsapp

Advertisement