സുജിത വധം: യൂത്ത് കോണ്‍ഗ്രസ് നേതാവ് വിഷ്ണുവിന്റെ അച്ഛനും അറസ്റ്റില്‍


തുവ്വൂര്‍ സുജിത കൊലപതാക കേസില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് വിഷ്ണുവിന്റെ അച്ഛനും അറസ്റ്റില്‍. കേസില്‍ നേരത്തെ വിഷ്ണുവും സഹോദരങ്ങളായ വൈശാഖ്, ജിത്തു, സുഹൃത്ത് ഷിഹാൻ എന്നിവര്‍ അറസ്റ്റിലായിരുന്നു.


കാണാതായ സുജിതയുടെ ഫോണ്‍ ലൊക്കേഷൻ അവസാനമായി കണ്ടത് വിഷ്ണുവിന്റെ വീടിന് സമീപത്തായാണ്. ഇതാണ് അന്വേഷണം ഇവരിലേക്ക് എത്തിയത് ഈ മാസം 11നാണ് സുജിത ഹെല്‍ത്ത് സെന്ററിലേക്ക് എന്ന് പറഞ്ഞ് കൃഷിഭവനില്‍ നിന്നുമിറങ്ങിയത്.


അന്ന് വൈകുന്നേരത്തോടെ ഫോണ്‍ സ്വിച്ച്‌ ഓഫായി. തൊട്ടടുത്ത ദിവസം വിഷ്ണു തുവ്വൂരിലെ സ്വര്‍ണക്കടയില്‍ സ്വര്‍ണം വില്‍ക്കാനെത്തിയിരുന്നു. ഇത് സുജിതയുടെ ആഭരണങ്ങളാണെന്നാണ് നിഗമനം തുവ്വൂര്‍ പഞ്ചായത്തിലെ താത്കാലിക ജീവനക്കാരനായിരുന്നു വിഷ്ണു. അടുത്തിടെ ജോലി രാജിവെച്ചു.

Post a Comment

Previous Post Next Post

Join Whatsapp

Advertisement