മധുര റെയിൽവേ സ്റ്റേഷനിൽ ട്രെയിനിന് തീപിടിച്ച് ഒൻപത് പേർ മരിച്ചു



തമിഴ്നാട്ടിലെ മധുര റെയിൽവേ സ്റ്റേഷനിൽ ട്രെയിനിന് തീപിടിച്ച് അപകടം. സംഭവത്തിൽ ഒൻപത് പേർ മരിച്ചു. ഇരുപത് പേർക്ക് പരുക്കേറ്റു. ഇതിൽ നാലുപേരുടെ നില ഗുരുതരമാണ്. ഉത്തര്‍പ്രദേശ് സ്വദേശികളാണ് അപകടത്തില്‍പ്പെട്ടത്. നിർത്തിയിട്ട ട്രെയിനിനാണ് തീപിടിച്ചത്. തീ നിയന്ത്രണവിധേയമായി.

മധുര റെയിൽവേ സ്റ്റേഷനിൽ പാർക്ക് ചെയ്തിരുന്ന ലക്നൗ–രാമേശ്വരം ടൂറിസ്റ്റ് ട്രെയിനിനാണ് തീപിടിച്ചത്. ട്രെയിനിലെ പാന്‍ട്രികാറിലാണ് തീപിടിത്തമുണ്ടായതെന്നാണ് റിപ്പോര്‍ട്ട്. പാചക വാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ചാണ് തീപടർന്നതെന്നാണ് പ്രാഥമിക നിഗമനം.

Post a Comment

Previous Post Next Post

Join Whatsapp

Advertisement