ഓണക്കിറ്റ് വീട്ടിലെത്തിക്കും, ആശങ്ക വേണ്ട: മന്ത്രി



ഇന്നും നാളെയും കൊണ്ട് ഓണക്കിറ്റ് വിതരണം പൂര്‍ത്തിയാക്കുമെന്ന് ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രി ജി ആര്‍ അനില്‍.

അവസാനത്തെ ആളും വാങ്ങുന്നവരെ റേഷന്‍ കട പ്രവര്‍ത്തിക്കും. കിറ്റ് തീര്‍ന്ന് പോയാല്‍ വാങ്ങാൻ എത്തുന്നവരുടെ നമ്പര്‍ വാങ്ങി വീട്ടിൽ എത്തിക്കും.

ഇ പോസ് തകരാര്‍ കിറ്റ് വിതരണത്തെ പ്രതികൂലമായി ബാധിച്ചിട്ടില്ല. ഒരാശങ്കയും വേണ്ട. നൂറ് ശതമാനം ഓണക്കിറ്റ് വിതരണവും പൂര്‍ത്തിയാക്കുമെന്ന് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

Post a Comment

Previous Post Next Post

Join Whatsapp

Advertisement