വിദ്യാഭ്യാസ ആനുകൂല്യത്തിന് അപേക്ഷ ക്ഷണിച്ചു


സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ  ബോര്‍ഡ് കണ്ണൂര്‍ ജില്ലാ ഓഫീസില്‍ നിന്നും അംഗത്വമെടുത്ത് ഒരു വര്‍ഷം പൂര്‍ത്തിയായി അംശദായം അടച്ചുവരുന്ന അംഗങ്ങളുടെ മക്കള്‍ക്ക് 2023-24 വര്‍ഷത്തെ വിദ്യാഭ്യാസ ആനുകൂല്യത്തിന് അപേക്ഷ ക്ഷണിച്ചു. എസ് എസ് എല്‍ സി പാസ്സായതിനു ശേഷം കേരള സര്‍ക്കാരിന്റെ അംഗീകാരമുള്ള  സ്ഥാപനങ്ങളില്‍ റഗുലര്‍ കോഴ്സിന് ഉപരിപഠനം നടത്തുന്ന കുട്ടികളുടെ രക്ഷിതാക്കള്‍  അപേക്ഷാ ഫോറത്തില്‍ ഒക്ടോബർ 31 ന് മുമ്പായോ അല്ലെങ്കില്‍ കോഴ്സിന് പ്രവേശനം കിട്ടി 45 ദിവസത്തിനകമോ അപേക്ഷ ബോര്‍ഡിന്റെ ജില്ലാ എക്സിക്യൂട്ടീവ് ഓഫീസില്‍ സമര്‍പ്പിക്കണം. അപേക്ഷ വിദ്യാര്‍ഥി ഇപ്പോള്‍ പഠിച്ചുകൊണ്ടിരിക്കുന്ന സ്ഥാപന മേലധികാരി സാക്ഷ്യപ്പെടുത്തണം. അപേക്ഷയോടൊപ്പം അംഗത്തിന്റെ അംഗത്വ കാര്‍ഡിന്റെ പകര്‍പ്പ്, ക്ഷേമനിധി പാസ്സ് ബുക്കിന്റെ പകര്‍പ്പ്, ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ്, കുട്ടിയുടെ എസ് എസ് എല്‍ സി ബുക്കിന്റെ പകര്‍പ്പ്, അംഗത്തിന്റെ ബാങ്ക് പാസ്സ് ബുക്കിന്റെ പകര്‍പ്പ് (ഐ എഫ് എസ് സി സഹിതം), വിജയിച്ച പരീക്ഷയുടെ മാര്‍ക്ലിസ്റ്റിന്റെ പകര്‍പ്പ്, വിദ്യാഭ്യാസ സ്ഥാപന മേലധികാരിയുടെ സാക്ഷ്യപത്രം എന്നിവ ഹാജരാക്കണം. ഫോണ്‍: 0497 2970272

Post a Comment

Previous Post Next Post

Join Whatsapp

Advertisement