അർധബോധാവസ്ഥയിലെ സമ്മതം ലൈംഗിക ബന്ധത്തിന് അനുമതിയല്ല: ഹൈക്കോടതി


കൊച്ചി : കാമുകന്‍ നല്‍കിയ ലഹരി പാനീയം കുടിച്ചതിനെ തുടര്‍ന്ന് അര്‍ധബോധവസ്ഥയിലായ പെണ്‍കുട്ടി ലൈംഗിക ബന്ധത്തിന് സമ്മതിച്ചത്. അനുമതിയായി കണക്കാക്കാനവില്ലെന്ന് ഹൈക്കോടതി . പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥിനിയെ കോളേജില്‍ വച്ച് പീഡിപ്പിച്ച കേസില്‍ പ്രതിയായ സീനീയര്‍ വിദ്യാര്‍ത്ഥിക്ക് എറണാകുളത്തെ എസ് സി - എസ്ടി സപെ്ഷ്യല്‍ കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചത് ശരിവച്ചു കൊണ്ടാണ് ജസ്റ്റിസ് എ ബദറുദ്ദീന്‍ ഇക്കാര്യം വ്യക്തമാക്കിയത്.

2022 നവംബര്‍ 18 ന് ലൈബ്രറിയിലേക്ക് തന്നെ വിളിച്ചു വരുത്തിയ പ്രതി സുഹൃത്തുക്കള്‍ക്കൊപ്പം മദ്യപിക്കുകയും പുകവലിക്കുകയായിരുന്നു .പുകവലിക്കാന്‍ വിസമ്മതിച്ച തനിക്ക് യുവാവ് കേക്കും വെളളവും തന്നു . ഇതു കഴിച്ചതോടെ തന്റെ കാഴ്ച മങ്ങിയെന്നാണ് പെണ്‍കുട്ടിയുടെ മൊഴി .അര്‍ധബോധവവസ്ഥയില്‍ പെണ്‍കുട്ടിയുടെ കോളേജിന്റെ മുകള്‍ നിലയിലെത്തിച്ചു പീഡിപ്പിച്ചുവെന്നാണ് കേസ് . ഭീഷണിപ്പെടുത്തി ഡിസംബര്‍ ഏഴുവരെ പലതവണ പീഡിപ്പിച്ചതായി പരാതിയില്‍ പറയുന്നു.

ഡിസംബർ 30ന് മുറിയിലേക്ക് ക്ഷിണിച്ചിട്ട് പോകാത്തതിനാല്‍ യുവാവ് ബന്ധത്തിൽ നിന്ന് പിന്മാറുകയായിരുന്നു. എന്നാൽ, കോളേജ് പഠനകാലത്ത് തങ്ങൾ പ്രണയത്തിലായിരുന്നു എന്നും പിന്നീട് ബന്ധം വഷളായപ്പോൾ കള്ളക്കേസ് ചമച്ചതാണെന്നും പ്രതി മുൻകൂർ ജാമ്യ ഹർജിയിൽ വാദിച്ചു.

പെൺകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ രാമമംഗലം പോലീസാണ് കേസെടുത്തത്. ഇരുവരും തമ്മിലുള്ള ഫോണ്‍ സംഭാഷണങ്ങൾ അടക്കം പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കി. പരസ്പര സമ്മതത്തോടെയാണ് ലൈംഗിക ബന്ധത്തിലേർപ്പെട്ടതെന്നാണ് പ്രതി വാദിച്ചത്.

പ്രതി നൽകിയ പാനീയം കുടിച്ച പെൺകുട്ടി അർധബോധാവസ്ഥയിലായതിനാൽ ബോധപൂർവം അനുമതി നൽകിയതായി കരുതാനാവില്ലെന്ന് കോടതി പറഞ്ഞു. പ്രഥമദൃഷ്ട്യാ പ്രോസിക്യൂഷൻ കേസിൽ കഴമ്പുണ്ടെന്ന് വിലയിരുത്തിയ കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയ കീഴ്ക്കോടതി നടപടിയിൽ തെറ്റില്ലെന്നും വ്യക്തമാക്കി.

Post a Comment

Previous Post Next Post

Join Whatsapp

Advertisement